ഒരിക്കലെങ്കിലും പ്ലം കേക്ക് ഇതുപോലെ ഉണ്ടാക്കി നോക്കു.! ഇനി ആർക്കും ഉണ്ടാക്കാം ഒറിജിനൽ രുചിയിലൊരു പ്ലം കേക്ക് | Original Plum Cake Recipe
Original Plum Cake Recipe
Original Plum Cake Recipe: പ്ലം കേക്ക് ഇല്ലാത്ത ക്രിസ്മസിനെ പറ്റി നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ സാധിക്കില്ല. മുൻകാലങ്ങളിൽ വളരെ കുറച്ചു വീടുകളിൽ മാത്രമാണ് പ്ലം കേക്ക് തയ്യാറാക്കിയിരുന്നത്. കൂടുതൽ പേരും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ബേക്കിങ്ങിനും മറ്റുമുള്ള സൗകര്യങ്ങൾ ഏറി വന്നതോടെ മിക്ക വീടുകളിലും
ക്രിസ്മസിനുള്ള പ്ലംകേക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കി തുടങ്ങി. നല്ല രുചികരമായ ഒരു പ്ലം കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പ്ലം കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ കേക്കിലേക്ക് ആവശ്യമായ നട്ട്സും ഡ്രൈ ഫ്രൂട്ട്സും ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഉരുക്കിവെച്ച പഞ്ചസാര പാനിയും, ഓറഞ്ച് ജ്യൂസും ചേർത്ത് ഒന്ന് മിക്സ് ആക്കിയ ശേഷം അരിഞ്ഞുവെച്ച നട്സും ഫ്രൂട്ട്സും ചേർത്തു കൊടുക്കുക.
അടുത്തതായി കേക്കിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കാം. അതിനായി 2 കപ്പ് അളവിൽ മൈദ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് ഒരു ബൗളിലേക്ക് ഇടുക. ഈയൊരു സമയത്ത് ബേക്കിംഗ് പൗഡർ കൂടി മൈദയോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം മൈദയിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം തന്നെ വാനില എസൻസ് പൈനാപ്പിൾ എസൻസ് എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയി
തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കണം. അതോടൊപ്പം മിക്സഡ് ഫ്രൂട്ട് ജാം, ഒരു പാക്കറ്റ് ബൂസ്റ്റ് എന്നിവ കൂടി പൊട്ടിച്ച് ചേർക്കാവുന്നതാണ്. ശേഷം തയ്യാറാക്കിവെച്ച ഫ്രൂട്ട്സിന്റെ മിക്സുകൂടി മാവിനോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിൽ ബട്ടർ പേപ്പർ കട്ട് ചെയ്ത് വച്ച ശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്ക് ഒഴിച്ച് മുകളിലായി കുറച്ചു കൂടി ഡ്രൈ ഫ്രൂട്ട്സും നടസും ഇട്ടുകൊടുക്കുക. കേക്ക് ബേക്ക് ചെയ്തെടുത്ത ശേഷം മുകളിലായി അല്പം വൈൻ കൂടി ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ഇരട്ടി രുചിയായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.