മുട്ടയും വേണ്ട കളറും വേണ്ട.! റവ കൊണ്ടുള്ള സോഫ്റ്റ് ആൻഡ് ടേസ്റ്റി കേക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം | No Oven Rava Cake Recipe
No Oven Rava Cake Recipe
No Oven Rava Cake Recipe: എന്നും കേക്ക് ഉണ്ടാക്കുമ്പോൾ പാളി പോകാറുണ്ടോ? എന്നാൽ അതിനു പരിഹാരമായി റവ കൊണ്ട് സോഫ്റ്റ് ആയി ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ റെസിപി ഇതാ..വളരെ പെട്ടന്ന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു സോഫ്റ്റ് കേക്ക് ആണിത്, ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?!
- Semolina
- Sugar
- Milk
- Baking soda
- Baking powder
- Salt
- Ghee
- Custard powder
- Milk powder
- Lemon.
തയ്യാറാകുന്ന വിധം
ആദ്യം ഒരു കപ്പ് റവ ഒരു ബൗളിലേക്ക് ഇട്ട് ശേഷം അര കപ്പ് പഞ്ചസാര ചേർക്കുക എന്നിട്ട് ഒരു കപ്പ് ചെറു ചൂടുള്ള പാല് എടുത്ത് അതിൽ നിന്ന് മുക്കാൽ ഭാഗം ഇതിലേക്ക് ഒഴിച് നന്നായി മിക്സ് ചെയ്ത് ഇരുപത് മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ഇപ്പോൾ റവയൊക്കെ നന്നായി കുതിർന്ന് പൊങ്ങി വന്നിട്ടുണ്ടാകും, ശേഷം കുതിർന്ന റവ അരച്ചെടുക്കാനായി നന്നായി ഇളക്കി യോജിപ്പിച് ഒരു മിക്സിയുടെ വലിയ ജാറിൽ ഇട്ട് അതിലേക്ക് കാൽ കപ്പ് പാൽപൊടി,കാൽ കപ്പ് കസ്റ്റാർഡ് പൗഡർ,
(ഇതിനു പകരം മൈദയോ കോൺ ഫ്ലോറോ ചേർത്ത് കൊടുക്കാം), കാൽ കപ്പ് നെയ്യ് അല്ലെങ്കിൽ ബട്ടർ, ശേഷം ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡാ,കാൽ ടീസ്പൂൺ ന്റെ പകുതി ഉപ്പ് എന്നിവ ചേർക്കുക. ശേഷം ബാക്കിയുള്ള പാല് ഒഴിച് ദോശ മാവിന്റെ പരുവത്തിൽ സ്മൂത്ത് ആയി അരച്ചെടുക്കുക.കട്ടികൂടുതൽ ആണെങ്കിൽ പാല് ഒഴിച് കലക്കി എടുക്കുക.ശേഷം ഇതിലേക്ക് ഒരു ഭംഗി കിട്ടാൻ വേണ്ടി ടൂട്ടി ഫ്രൂട്ടി അല്ലെങ്കിൽ ഏതെങ്കിലും നട്ട്സ് ചേർക്കുക. ശേഷം ഓവൻ സെറ്റ്അപ്പ് ന് വേണ്ടി ഒരു വലിയ പത്രം ചൂടാക്കി അതിലേക്ക് ഉപ്പ് ഇട്ട് കൊടുക്കുക.
അതിൽ ഒരു സ്റ്റാൻഡ് വെച്ച് അടച്ചു വെച്ച് ഹൈ ഫ്ലയിമിൽ അഞ്ചു മിനിറ്റ് നേരം ചൂടാക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച കൂട്ടിലേക്ക് അവസാനമായി ഒരു കാൽ ടീസ്പൂൺ നാരങ്ങ നീര് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.അടുത്തതായി പാത്രം എടുത്ത് അതിൽ നന്നായി എണ്ണ തടവി ഒരു ബട്ടർ പേപ്പർ വെച്ചു കൊടുത്ത് അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള കൂട്ട് ഒഴിക്കുക.ശേഷം രണ്ട് പ്രാവശ്യം നല്ല പോലെ ടാപ് ചെയ്ത് നേരത്തെ ചൂടാക്കി വെച്ച പാത്രത്തിലെ സ്റ്റാന്റിലേക്ക് ഇറക്കി വെച്ച് അടച്ചുവെച് ലോ ഫ്ളൈമിൽ 45 മിനിറ്റ് കുക്ക് ചെയ്ത് എടുക്കുക. ഒരു ടൂത്ത്പിക് ഉപയോഗിച്ച് കേക്ക് ബേക്ക് ആയോ എന്ന് നോക്കുക.ഇല്ലെങ്കിൽ ലോ ഫ്ളൈമിൽ 5 മിനിറ്റ് കൂടി വെച്ച ശേഷം ഇറക്കി വെക്കുക. തണുത്തതിന് ശേഷം സൈഡ് ഇളക്കി കൊടുത്ത് കയ്യിലേക്ക് പാത്രം തിരിച് ടാപ് ചെയ്ത് എടുക്കുക. ടെസ്റ്റി ആയിട്ടുള്ള ഈ കേക്ക് കട്ട് ചെയ്ത് സെർവ് ചെയ്യുക. ഇപ്പോൾ അടിപൊളി സോഫ്റ്റ് & ഹെൽത്തി ആയിട്ടുള്ള കേക്ക് തയ്യാർ…!!! Video Credit : Recipes By Revathi
No oven rava cake is a soft, spongy, and easy-to-make treat that uses semolina (rava/sooji) as the base, making it a perfect eggless and beginner-friendly dessert. The batter is made by combining rava with curd, sugar, milk, baking powder, and a touch of oil or butter, then flavored with cardamom or vanilla. After resting to let the rava absorb moisture, the mixture is poured into a greased pan and cooked on a stovetop using a heavy-bottomed pan or pressure cooker as a makeshift oven. In about 30–40 minutes, you get a golden, fluffy cake that’s perfect for tea-time or special occasions, without needing an actual oven.