Neyyappam Recipe

കിടിലൻ രുചിയിൽ തനി നാടൻ നെയ്യപ്പം.!! സംശയിച്ചു നിൽക്കേണ്ട. വേഗം തന്നെ ഉണ്ടാക്കി നോക്കൂ | Neyyappam Recipe

Neyyappam Recipe

Neyyappam Recipe: അതിനായി ഒരു കപ്പ് പച്ചരി എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ 4 – 5 മണിക്കൂർ കുതിർക്കാൻ ആയി രാത്രി വെക്കുക. ഇനി ഈ അരി അതിലെ വെള്ളം വാരാനായി ഒരു അരിപ്പയിലേക് മാറ്റുക. ശർക്കര പാനി തയ്യാറാക്കി എടുക്കാം. അതിനായി 4 ക്യൂബ് ശർക്കര ഒന്ന് ക്രഷ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക്‌ അര കപ്പ് വെള്ളവും കൂടെ

ചേർത്ത് ഉരുക്കി എടുക്കുക. ശർക്കര പാനി അരിച്ച് എടുത്ത് ചൂട് ആറാനായി വെക്കുക. അരി എടുത്ത് ഒരു മിക്സിയിലേക്ക് ഇട്ടു കൊടുക്കുക. ഒപ്പം തന്നെ പകുതി ശർക്കര പാനി ഒഴിച്ച് അരക്കുക. ചെറിയ തരിയോട് കൂടി വേണം അരച്ച എടുക്കാൻ. ഇതിലേക്ക് 3 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, കുറച്ചു ശർക്കര പാനി എന്നിവ ചേർത്ത് ഒന്ന് മിക്സിയിൽ തന്നെ കറക്കി എടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് എള്ള്, കുറച്ചു ജീരകം, പാകത്തിന് ഉപ്പ്, ഏലക്കായ പൊടിച്ചത്, നെയ്യ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് 8 മണിക്കൂർ മാറ്റി വെക്കുക. ഇനി ഒരു ചീന ചട്ടി അടുപ്പത്തു വെക്കുക. എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക.ഇത് ലോ ഫ്‌ളൈമിൽ പൊരിച്ചെടുക്കാം.എല്ലാ നെയ്യപ്പവും ഇത് പോലെ ചുട്ടെടുക്കുക. നല്ല സോഫ്റ്റും ടേസ്റ്റിയും ആയ പെർഫെക്ട് നെയ്യപ്പം റെഡി..!! കൂടുതൽ അറിയാൻ വീഡിയോ കാണുക…!! PACHAKAM Neyyappam Recipe

Neyyappam is a traditional South Indian sweet snack made primarily from rice flour, jaggery, and ghee. Popular in Kerala, especially during festivals and special occasions, the batter is prepared using soaked raw rice, mashed bananas, grated coconut, and cardamom, which is then deep-fried in ghee or oil until golden brown. These soft-centered, crispy-edged fritters are aromatic and flavorful, making Neyyappam a beloved treat for both kids and adults alike.

ചെറുപയർ ഉണ്ണിയപ്പം ചട്ടിയിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! ഇനി 4 മണി പലഹാരം എന്നും ഇതുതന്നെ