ഇത് വെറുതെ പറയുന്നതല്ല.!! ഉപയോഗിച്ചറിഞ്ഞ സത്യം; ഇനി Ac വേണ്ടാ; കറന്റ് ബില്ലും ആവില്ല.. ഈ ചൂടിലും തണുത്ത് വിറക്കും; ഇത്രയും റിസൾട്ട് കിട്ടുന്ന വേറെ വിദ്യ ഇല്ല. ഒരു രൂപ ചിലവില്ല.!! | Natural Room Cooling Tricks using net
How to make Natural Room Cooling Tricks using net
Natural Room Cooling Tricks using net: ചൂട് വളരെയധികം കനത്ത് തുടങ്ങിയതോടെ രാത്രിസമയങ്ങളിൽ വീടിനകത്ത് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മിക്ക സ്ഥലങ്ങളിലും ഉള്ളത്. കൂടുതൽ സമയം ഫാനും,ഏസിയും ഉപയോഗിച്ചാൽ അത് കറണ്ട് ബില്ല് കൂടി വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. എന്നാൽ അത്തരം അവസരങ്ങളിൽ റൂം തണുപ്പിക്കാനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ്
ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ റൂം തണുപ്പിക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഗ്രീൻ നിറത്തിൽ കടകളിൽ നിന്നും മറ്റും വാങ്ങാനായി കിട്ടുന്ന നെറ്റ് ആണ്. നിങ്ങളുടെ ബെഡ്റൂമിന് എത്ര വലിപ്പമാണോ ഉള്ളത് ഏകദേശം അതേ വലിപ്പത്തിൽ തന്നെ നെറ്റ് കട്ട് ചെയ്ത് വാങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. മുറിച്ചെടുത്ത നെറ്റിന്റെ അറ്റത്തായി രണ്ട് ഇഷ്ടികകൾ കൂടി കയർ ഉപയോഗിച്ച് കെട്ടിയിറക്കണം.
ഈയൊരു നെറ്റ് ടെറസിന്റെ മുകളിൽ കൊണ്ടുപോയി തിട്ടിന് മുകളിൽ കേട്ടി താഴോട്ട് കൊടുക്കുക. നെറ്റിന്റെ മറ്റേ ഭാഗം വല്ല കമ്പിയിലോ മറ്റോ പിടിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ റൂമിനകത്തേക്കുള്ള ചൂട് ഒന്ന് കുറഞ്ഞു കിട്ടുന്നതാണ്. ഈയൊരു ട്രിക്ക് കൂടുതൽ ഫലപ്രദമാക്കാനായി നെറ്റിന് താഴെയായി കാർഡ്ബോർഡ് പീസുകൾ നിരത്തി വയ്ക്കുക. അതിന് മുകളിലായി വെള്ളം ഒഴിച്ചു
കൊടുക്കുക. സന്ധ്യാ സമയത്ത് തന്നെ ഈയൊരു രീതിയിൽ കാർഡ്ബോർഡിനു മുകളിൽ വെള്ളമൊഴിച്ചു കൊടുക്കുകയാണെങ്കിൽ കൂടുതൽ റിസൾട്ട് കിട്ടും. കാരണം കാർബോർഡിൽ നിന്നുമുള്ള തണുപ്പ് താഴോട്ട് ഇറങ്ങി റൂമിൽ നല്ല രീതിയിൽ കൂളിംഗ് കിട്ടി തുടങ്ങുന്നതാണ്. അതിനുശേഷം ഫാനിടുകയാണെങ്കിൽ വളരെ നല്ല തണുപ്പുള്ള കാറ്റ് ആയിരിക്കും റൂമിനകത്ത് ഉണ്ടാവുക. ഉയർന്ന വിലകൊടുത്ത് റൂം തണുപ്പിക്കാൻ ആയി ഏസി വാങ്ങിച്ചു വെക്കാൻ കഴിയാത്തവർക്ക് തീർച്ചയായും റൂമിലെ ചൂടു കുറയ്ക്കാനായി ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ansi’s Vlog