Nadan Sambar Recipe

നാടൻ കേരള സാമ്പാർ.! ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. നാവിൽ നിന്നും മായാത്ത രുചി | Nadan Sambar Recipe

Nadan Sambar Recipe

Nadan Sambar Recipe: തേങ്ങ വറുത്തരച്ചുവച്ച സാമ്പാർ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ? അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ അത് പോലെ ഒരു നാടൻ കേരള സാമ്പാർ തയ്യാറാക്കി നോക്കിയാലോ.. അതിനായി മുക്കാൽ കപ്പ് പരിപ്പും ഒരു നാരങ്ങാ വലിപ്പമുള്ള വാളൻ പുളിയും 20 മിനിറ്റോളം വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിന് ശേഷം 1 മുരിങ്ങക്കായ,1 ഉരുളക്കിഴങ്ങ്,

1 ക്യാരറ്റ്,1 സവാള, 2 പച്ചമുളക്, ഒരു ചെറിയ വെള്ളരിക്ക, 5 വെണ്ടയ്ക്ക,1 തക്കാളി എന്നിവ നീളത്തിൽ വലിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. ശേഷം പരിപ്പ്, ആവശ്യത്തിന് വെള്ളം, വെണ്ടയ്ക്ക ഒഴിച്ച് ബാക്കിയുള്ള പച്ചക്കറികൾ,1 ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി 2 വിസിൽ വരുന്ന വരെ വേവിക്കുക. ഇനി തേങ്ങ വറുത്ത് അരച്ചെടുക്കാം. അതിനായി 6 ചെറിയുള്ളി,10 വറ്റൽ മുളക്, തേങ്ങ, കറിവേപ്പില, അൽപ്പം കായം, ഉലുവ, മല്ലിപ്പൊടി

എന്നിവ നന്നായി എണ്ണയിൽ മൂപ്പിച്ച് വറുത്തെടുക്കുക. അത് ഫൈൻ പേസ്റ്റ് ആക്കി അരച്ചെടുക്കുക. ശേഷം വെണ്ടയ്ക്ക എണ്ണയിൽ വഴറ്റി പച്ചക്കറിയുടെ കൂട്ടിലേക്ക് ചേർക്കുക. ഒപ്പം തന്നെ പുളി വെള്ളവും കുറച്ചു പഞ്ചസാരയും ചേർത്തിളയ്ക്കുക. അവസാനമായി സാമ്പാർ താളിച്ച് ചേർക്കുകയാണ് വേണ്ടത്. അതിനായി ചൂടായ വെളിച്ചെണ്ണയിലേക്ക് ആദ്യം വറ്റൽ മുളകിട്ട് നന്നായി മൂപ്പിച്ചെടുക്കുക. അത് കോരി മാറ്റിയ ശേഷം അതിലേക്ക് തന്നെ കടുക് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക. ഇത് സാമ്പാറിലേക്ക് ഒഴിച്ചു മിക്സ്‌ ചെയ്യുക. അടിപൊളി നാടൻ കേരള സാമ്പാർ റെഡി!. കൂടുതൽ അറിയാനായി വീഡിയോ കാണുക..