കൊച്ചു ചേമ്പും, പച്ചത്തക്കാളിയും കൊണ്ട് ഒരു നാടൻ ഐറ്റം.! പഴമക്കാരുടെ പ്രിയപ്പെട്ട റെസിപ്പി ഇതാ | Naadan Colocasia curry
Naadan Colocasia curry
Naadan Colocasia curry: നമ്മുടെ ഭക്ഷണ സംസ്കാരത്തിൽ നിന്നും അന്യം നിന്നു പോകുന്ന ഒന്നാണ് ചേമ്പുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ. പലതരം കിഴങ്ങുകൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കിയിരുന്ന കാലത്ത് നിന്ന് വളരെയധികം നമ്മൾ വികസിച്ചിരിക്കുന്നു. പഴയകാല മുത്തശ്ശി ഓർമ്മകളെ തൊട്ടുണർത്താൻ നമുക്കൊരു ചേമ്പ് കറി ഉണ്ടാക്കി നോക്കിയാലോ. പച്ചത്തക്കാളിയും ചേമ്പും കൊണ്ട് ടേസ്റ്റിയായ ഈ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients : Naadan Colocasia curry
- Colocasia – as needed
- Green chillies – four
- Turmeric powder
- Chili powder
- Grated coconut
- Chilli – five
- Green mango – one
- Green tomato
- Coriander powder
- Fenugreek powder
- Curry leaves
- Grated chilli
How To Make Naadan Colocasia curry
ആദ്യമായി ആവശ്യത്തിന് ചേമ്പ് എടുത്ത് തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കുക. ഇനി അല്പം പച്ചത്തക്കാളിയും, ഒരു വലിയ പച്ചമാങ്ങയും എടുക്കാം. പച്ചമാങ്ങ പുളിക്കനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. ഇനിയൊരു ചട്ടിയിലേക്ക് മീഡിയം സൈസിൽ ചേമ്പ് അരിഞ്ഞിടുക. ഇനി നാല് പച്ചമുളകും ഇതിലേക്ക് അരിഞ്ഞിടാം. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർക്കുക.പച്ചക്കറി കഷ്ണങ്ങൾ
മുങ്ങിക്കിടക്കത്തക്ക വിധത്തിൽ വെള്ളവും ഒഴിച്ചു കൊടുക്കാം. തുടർന്ന് നന്നായി ഇളക്കി അടുപ്പത്തേക്ക് വെക്കാം.ശേഷം ഒരു തേങ്ങയുടെ പകുതി ചിരകിയതും, അഞ്ച് ചെറിയുള്ളിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് അല്പം വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. ഇനി തീയിലേക്ക് വെച്ച ചേമ്പിലേക്ക് അതൊന്നു തിളച്ചു വന്നതിനുശേഷം പച്ചത്തക്കാളി മീഡിയം സൈസിൽ അരിഞ്ഞതും, പച്ചമാങ്ങ പുളിക്കനുസരിച്ച് അരിഞ്ഞു വെച്ചതും ചേർക്കുക. ഇനി കാൽ ടീസ്പൂൺ ഉലുവാ പ്പൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക.ശേഷം ഒരു തണ്ട് കറിവേപ്പിലയും,
ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും മിക്സ് ചെയ്തെടുക്കാം. ഇനി വേവുന്നതിനായി അടച്ചു വെക്കാം. ഇനി ഇതൊന്നു വെന്തതിന് ശേഷം മുമ്പ് മാറ്റിവെച്ച അരപ്പ് ഇതിലേക്ക് ചേർക്കാം. തുടർന്ന് നന്നായി ഇളക്കി വീണ്ടും ചൂടാക്കാൻ അടച്ചു വെക്കാം. ചെറിയ കുമിളകൾ വരുന്നത് വരെ അടച്ചു വെക്കണം. ശേഷം തീയിൽ നിന്നും മാറ്റി വെക്കാം. ഇനിയൊരു ചട്ടിയെടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് രണ്ട് വറ്റൽമുളകും, അല്പം കറിവേപ്പിലയും, കാൽ ടീസ്പൂൺ ഉലുവയും,നാല് ചെറിയുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് താളിച്ചെടുക്കാം. ശേഷം കറിയിലേക്ക് ഒഴിക്കാം. വേണമെങ്കിൽ ഉണക്കമീൻ വച്ചും ഇങ്ങനെ തയ്യാറാക്കാവുന്നതാണ്. Naadan Colocasia curry
Colocasia is a widely cultivated crop in Kerala. The most commonly grown variety is the species Colocasia. Depending on the region, it is known by various names such as black colocasia, kannan colocasia, white colocasia, Malayaryan colocasia, karuthakannan, veluthakannan, tamarakannan, vettathunadan, vazhachemba, karichemba, and seema colocasia. The starch in colocasia is digested more quickly compared to other tubers. Research has also shown that including colocasia in the diet at least once a week can help reduce blood cholesterol levels. Additionally, colocasia is a good source of protein.