Naadan Chemmeen Vada Recipe

അമ്മൂമ്മ സ്പെഷ്യൽ ചെമ്മീൻ വട.! ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ; പരിപ്പുവടയുടെ കൂട്ടുകാരനായ ടേസ്റ്റി ചെമ്മീൻ വട.! Naadan Chemmeen Vada Recipe

Naadan Chemmeen Vada Recipe

Naadan Chemmeen Vada Recipe : എരുവുള്ള പലതരം ചായക്കടികൾ കഴിച്ചു പരിചയമുള്ളവരാണ് നമ്മൾ. വീട്ടിൽ പെട്ടെന്ന് അതിഥികൾ വന്നാൽ എന്തുണ്ടാക്കുമെന്ന് കരുതി ടെൻഷൻ അടിക്കാറുണ്ട് പലപ്പോഴും. എന്നാൽ ഇതിന് പരിഹാരമുണ്ട്. വളരെ എളുപ്പത്തിൽ കൂടുതൽ ഇൻഗ്രീഡിയൻസ് ഒന്നുമില്ലാതെ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ടേസ്റ്റി ക്രിസ്പി ചെമ്മീൻ വട ഉണ്ടാക്കി നോക്കിയാലോ. വരൂ,എങ്ങനെ ഇത് ഉണ്ടാക്കാം എന്ന് നോക്കാം.

  • ചെമ്മീൻ വട -150 ഗ്രാം
  • ചെറിയുള്ളി -6 എണ്ണം
  • കറിവേപ്പില – ആവിശ്യത്തിന്
  • പച്ചമുളക് -4 എണ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • പരിപ്പ് – വേണമെങ്കിൽ
  • എണ്ണ
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • കായപ്പൊടി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം :

ആദ്യമായി മിക്സിയുടെ ജാറെടുത്ത് ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് അരച്ചെടുക്കുക. ശേഷം അത് മാറ്റിവെച്ച് അതേ ജാറിൽ തന്നെ പരിപ്പ് അരച്ചെടുക്കുക. ഒരുപാട് അരയ്ക്കാൻ പാടില്ല. അരച്ചു കഴിഞ്ഞതിനുശേഷം ഇതിലേക്ക് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി,കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഉപ്പും മുളകും ഇത്തിരി ഉയർന്നു നിൽക്കണം. എങ്കിൽ മാത്രമേ വളരെ ടേസ്റ്റി ആയി ഇത് കിട്ടുകയുള്ളൂ.

ഇനി 150 ഗ്രാം ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. ഇനി ഉണ്ടാക്കി വെച്ച മിക്സിലേക്ക് ഇത് ഇട്ടു കൊടുത്ത് നന്നായി കുഴച്ചെടുക്കുക. ഇതിൽ വെള്ളം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്പം കടലമാവിട്ട് കുഴക്കാം. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുഴക്കുക. വേണമെങ്കിൽ അല്പം കൂടി മുളക് ചേർക്കാം.ഇനി ഒരു പാൻ എടുത്ത് അതിൽ അല്പം എണ്ണ ഒഴിക്കുക. ഈ ഉണ്ടാക്കിവെച്ച കൂട്ടിൽ നിന്നും അല്പം കയ്യിൽ വെച്ച് പരത്തിയതിനുശേഷം എണ്ണയിലേക്ക് വെച്ചു കൊടുക്കാം. ഹൈ ഫ്ലെയ്മിൽ കുക്ക് ചെയ്യാൻ പാടില്ല.

പെട്ടെന്ന് കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. ആദ്യം ഉണ്ടാക്കിയെടുത്ത ചെമ്മീൻ വടയിൽ ഉപ്പും മുളകും ഒക്കെ മിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അടുത്തത് ഓരോന്നായി ഉണ്ടാക്കിയെടുക്കാം. അതുപോലെ ഉരുള ഒരുപാട് വലുതാകാൻ പാടില്ല. ഒരുപാട് വലുതായാൽ അകത്ത് വെന്തു കിട്ടാൻ ബുദ്ധിമുട്ടാണ്. ക്രിസ്പി ആയാൽ മാത്രമേ ഇത് രുചിയോടെ കഴിക്കാൻ കഴിയൂ. പരിപ്പുവടയുടെ കൂട്ടുകാരനാണ് ചെമ്മീൻ വട എന്ന് പറയാം. ഇത്തരത്തിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എരുവുള്ള ക്രിസ്പി ചായക്കടി യാണ് ചെമ്മീൻ വട. ഒരു പ്ലേറ്റ് ചെമ്മീൻ വട ടേബിളിൽ വെച്ചാൽ മതി. പാത്രം കാലിയാവുന്നത് അറിയില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടും ഈ കുഞ്ഞൻ വട. Naadan Chemmeen Vada Recipe Video Credit : Veena’s Curryworld