Mysore pak Recipe

ഇനി കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.!! വെറും 10 മിനുറ്റിൽ മൈസൂർ പാക് എല്ലാവർക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം | Mysore pak Recipe

Tasty Mysore pak Recipe

Mysore pak Recipe: ആദ്യമായി അല് പം കടലമാവ് റോസ്റ്റ് ചെയ്തെടുക്കണം. അതിനായി 1 പാൻ ചെറുതായിട്ടൊന്ന് ചൂടാക്കുക. മീഡിയം ഫ്ലാറ്റ് ൽ ചൂടാക്കിയാൽ മതിയാകും. അതിന് ശേഷം ഇതിലേക്ക് 1 കപ്പ് കടലമാവ് ചേർക്കുക. പിന്നീട് നിർത്താതെ ഇളക്കി റോസ്റ്റ് ചെയ്തെടുക്കുക. ഏകദേശം 3 മിനിറ്റ് ആയി കഴിയുമ്പോൾ കടലമാവിന്റെ ഒരു പ്രത്യേക മണം വരും. അപ്പോൾ തന്നെ തീ ഓഫ്

ചെയ്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മൈസൂർ പാക്ക് ഉണ്ടാക്കാനുള്ള മറ്റൊരു പ്രധാന ഇൻ ഗ്രേഡ് ആണ് നെയ്യ്? ഇവിടെ ഒന്നര കപ്പ് നെയ്യ് ചെറുതായിട്ടൊന്ന് ചൂടാക്കി ഉരുക്കി എടുത്തിട്ടുണ്ട്. ഇതൊന്ന് കുറുകി കിട്ടാൻ പാകത്തിന് ചൂടാക്കാനുള്ള ഓവർ ആയിട്ട് ചൂടാക്കരുത്. ഇനി വറുത്തെടുത്ത് കടലമാവിലേക്ക് നേരത്തെ ഒരുക്കിവച്ചിരിക്കുന്ന നെയ്യുടെ പകുതി. അതായത് മുക്കാൽ കപ്പ് നെയ്യ് ചേർത്ത് ഇളക്കി

യോജിപ്പിക്കുക. കടലമാവ് കട്ട എന്നുംപിടിക്കാതെ നല്ല സ്മൂത് ഫാസ്റ്റ് ആയിട്ട് വേണം മിക്സ് ചെയ്ത് എടുക്കാൻ. ഞാൻ ഇവിടെ പുഡ്ഡിംഗ് ഒക്കെ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ഗ്ലാസി ആണ് എടുത്തിരിക്കുന്നത്. ഗ്ലാസ് തന്നെ വേണം എന്നില്ല 1 സ്റ്റീൽ പാത്രം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ അടിയിൽ അല്പം നെയ്യ് പുരട്ടിയിട്ടുണ്ട്. മൈസൂർ പാക്ക് ഇതിൽ നിന്നും എളുപ്പത്തിൽ വിട്ടുകിട്ടുന്നതിന് വേണ്ടിയാണിത്. ഇനി

നമുക്ക് മൈസൂർ പാക്ക് ന്റെ മെയിൻ കുക്കിംഗ് പ്രെസ് ലേക്ക് കടക്കാം. ഒരു കടായിലോ പാനിലോ ഒന്നര കപ്പ് പഞ്ചസാര എടുക്കുക. എന്നിട്ട് അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കുക. വെള്ളം ഒഴിച്ചതിനു ശേഷം മാത്രം തീ ഓൺ ചെയ്യുക. പിന്നീട് ഇത് തുടർച്ചയായിട്ട് ഇളക്കി. ഈ പഞ്ചസാര മുഴുവൻ വെള്ളത്തിൽ ലയിപ്പിച്ച എടുക്കുക. ഇതുപോലെ നന്നായിട്ട് തിളയ്ക്കാൻ തുടങ്ങിയതിന് ശേഷം വീണ്ടും 2 മിനിറ്റ് നേരം കൂടി തിളപ്പിക്കുക. ഉടൻതന്നെ നേരത്തെ തയ്യാറാക്കി വച്ചിരുന്ന കടലമാവ്

നെയ്യിൽ മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കുക. ഇനി തുടർച്ചയായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇളക്കൽ നടത്താനേ പാടില്ല. മീഡിയം ഫ്ലേം ആയിരിക്കണം. 2 മിനിറ്റ് നേരം ഇളക്കി കഴിയുമ്പോൾ നമുക്ക് കാണാം. നമ്മൾ ചേർത്ത നെയ്യ് പൂർണ്ണമായിട്ടും ഈ കടലമാവ് വലിച്ചെടുത്തിട്ടുണ്ട്. കൃത്യം രണ്ടു മിനിറ്റിന് ശേഷം ബാലൻസ് ഉള്ള മുക്കാൽ കപ്പ് നെയ്യിൽ നിന്നും കാൽ കപ്പ് നെയ്യ് ഇതിലേക്ക് ഒഴിക്കുകയാണ് ഇളക്കി നിർത്തരുത്. വീണ്ടും തുടർച്ചയായിട്ട് ഇളക്കിക്കൊടുക്കുക. ഏകദേശം 1 മിനിറ്റ് നേരം കൂടി ഇളക്കി കഴിയുമ്പോൾ നമ്മൾ ഇപ്പോൾ ഒഴിച്ച ഈകാൽ കപ്പ് നെയ്യും കടലമാവ് വലിച്ചെടുക്കും. പിന്നീട് കുറച്ചു നെയ്യ് കൂടി ചേർക്കുക. അവസാനമായി ബാക്കി നെയുംകൂടി ചേർത്ത് മിക്സ് ചെയ്ത്, ഏത് നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ട്രയിലേക്ക് ഒഴിച്ച് 2 മണിക്കൂറിന് ശേഷം ഉപയോഗിക്കുക .