Muringayila puttu recipe

മുരിങ്ങയില ഉണ്ടോ ? ഷുഗറും കൊളെസ്ട്രോളും അമിത വണ്ണം കുറയ്ക്കും ഹെൽത്തി പുട്ട്; ഇങ്ങനെയൊന്ന് തയാറാക്കി നോക്കൂ | Muringayila puttu recipe

Muringayila puttu recipe

Muringayila puttu recipe: മുരിങ്ങയില വെച്ചു ഒരു ഹെൽത്തി പുട്ട് ഉണ്ടാക്കിയാലോ? മുരിങ്ങയിലക്ക് ഒരുപാട് ആരോഗ്യ പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാമല്ലോ? അതുകൊണ്ടുതന്നെ മുരിങ്ങയില കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ മുരിങ്ങയില കൊണ്ട് തോരൻ മാത്രം ഉണ്ടാക്കി കഴിച്ചാൽ മടുത്തു പോകുമല്ലേ? അതിനു പരിഹാരമായി മുരിങ്ങയില കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു പുട്ടിന്റെ റെസിപ്പി ഇതാ, വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വച്ച് ഉണ്ടാക്കാൻ പറ്റിയ ഈ ഒരു പുട്ട് ഷുഗർ കൊളസ്ട്രോൾ അമിതവണ്ണം എന്നിവയ്ക്ക് എല്ലാം ഒരു സൊല്യൂഷൻ ആണ്.

  • Baking powder – 1 cup
  • Water – 3/4 cup
  • Vegetable oil
  • Jumin seeds – 1/2 teaspoon
  • Onion – 1
  • Drum leaves – 2 handfuls
  • Green chilies – 2
  • Garlic – 2 cloves

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു കപ്പ് പുട്ടുപൊടി ഇട്ടുകൊടുക്കുക, ശേഷം ഇതിലേക്ക് ആവശ്യമായ ഉപ്പും വെള്ളവും ചേർത്ത് കൊടുക്കുക, ശേഷം ഇതൊന്നു ഇളക്കി മിക്സ് ചെയ്തെടുക്കുക, ഇതിലേക്ക് ചേർക്കാനുള്ള മുരിങ്ങയില മിക്സ് തയ്യാറാക്കാം, അതിനുവേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായി വന്നാൽ ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ നന്നായി ചൂടായി വന്നാൽ ഇതിലേക്ക് അര ടീസ്പൂൺ ജീരകം

ഇട്ടു കൊടുക്കുക, ജീരകം പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു സവാള കട്ട് ചെയ്ത് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ടു വെളുത്തുള്ളി എന്നിവ ഇട്ട് കൊടുത്ത് നന്നായി വഴറ്റി എടുക്കുക, സവാള സോഫ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് രണ്ട് കൈപ്പിടി മുരിങ്ങയില കഴുകി വൃത്തിയാക്കി വെച്ചത് ഇട്ടുകൊടുക്കുക, ശേഷം ഇതൊന്നു ഇളക്കി കൊടുക്കുക എന്നിട്ട് ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക, ശേഷം വീണ്ടും

ഇതൊന്നു വഴറ്റിയെടുക്കുക, ശേഷം തീ ഓഫ് ചെയ്ത് ഇതൊന്നു ചൂടാറാൻ വയ്ക്കുക, മുരിങ്ങയില ചൂടാറി കഴിഞ്ഞാൽ ഇത് നമ്മുടെ പുട്ടുപൊടിയിലേക്ക് ചേർത്തു കൊടുത്തു മിക്സ് ചെയ്ത് എടുക്കുക , ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ പുട്ടുപൊടിയും മുരിങ്ങയിലയും ചേർത്ത് കൊടുത്ത് ഒന്ന് പൊടിച്ചെടുക്കാം, രണ്ടു തവണ ആയിട്ടാണ് ഇത് പൊടിച്ചെടുത്തിട്ടുള്ളത്, ശേഷം ഇത് ബൗളിലേക്ക് മാറ്റാം, എന്നിട്ട് കൈകൊണ്ട് ഈ പുട്ടുപൊടി നന്നായി മിക്സ് ചെയ്ത് എടുക്കുക,

ശേഷം ഇതിലേക്ക് അര മുറി നാളികേരം ചിരകിയത് ഇട്ടുകൊടുക്കുക, ശേഷം വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇനി ഇത് വേവിച്ചെടുക്കാൻ വേണ്ടി പുട്ടുപാനിയിൽ വെള്ളം അടുപ്പത്ത് വെച്ച് ചൂടാക്കുക ശേഷം പൊട്ടുകുറ്റിയിൽ പുട്ടുപൊടി ഇട്ട് കൊടുത്ത് വേവിക്കാൻ വയ്ക്കുക, ആവി വന്ന് തുടങ്ങിയാൽ തീ കുറച്ചു കൊടുത്ത് ഒരു മിനിറ്റ് വേവിച്ചെടുക്കുക, ഇപ്പോൾ നമ്മുടെ മുരിങ്ങപുട്ട് റെഡിയായിട്ടുണ്ട്, ഇത് മറ്റൊരു പാത്രത്തിലേക്ക് സേർവ് ചെയ്യാം!!!Muringayila puttu recipe Anithas Tastycorner

Muringayila Puttu (Drumstick Leaves Puttu) is a nutritious and flavorful twist on the traditional Kerala breakfast dish. To prepare it, fresh moringa (drumstick) leaves are cleaned and mixed with coarsely ground roasted rice flour, a pinch of salt, and a handful of grated coconut. This mixture is layered with more grated coconut and steamed in a puttu maker until soft and fluffy. The addition of moringa leaves not only enhances the taste but also boosts the dish’s nutritional value, as they are rich in iron, calcium, and antioxidants. Best enjoyed hot with banana, kadala curry, or a drizzle of ghee and sugar, this puttu is a wholesome and energizing meal to start the day.

മുട്ടയും പാലും ഉണ്ടോ? രണ്ടും കൂടി മിക്‌സിയിൽ ഇങ്ങനെ കറക്കി എടുക്കൂ; വിരുന്നുക്കാരെ ഞെട്ടിക്കാൻ ഇതുമതി!! | Easy milk egg evening snack recipe