Lemon and Paste tip

നാരങ്ങയിൽ പേസ്റ്റ് കൊണ്ട് ഈ സൂത്രം ചെയ്തു നോക്കൂ! ഈ സൂത്രപ്പണി ഇതുവരെ അറിയാതെ പോയല്ലോ! കണ്ടു നോക്കൂ ഉറപ്പായും ഞെട്ടും!! | Lemon and Paste tip

Lemon and Paste tip

Lemon and Paste tip : നാരങ്ങയിൽ പേസ്റ്റ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! ഈ സൂത്രപ്പണി ഇതുവരെ അറിയാതെ പോയല്ലോ! ഈ ഒരു ട്രിക്ക് കണ്ടാൽ വീട്ടമ്മമാർ ഞെട്ടും ഉറപ്പ്. പേസ്റ്റ് വീട്ടിൽ ഉണ്ടായിട്ടും നാരങ്ങ കൊണ്ടുള്ള ഈ സൂത്രപ്പണി ഇതുവരെ അറിയാതെ പോയല്ലോ. കാണാതെ പോയാൽ നഷ്ടം നിങ്ങൾക്കാന്നേ. ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് ഒരു ക്ലീനിങ് ടിപ്പ് ആണ്. നമ്മുടെ വീടുകളിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും ഉപയോഗിക്കുന്ന ഒരു സാധനമാണ് മിക്സി.

എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് പെട്ടന്നുതന്നെ മിക്സി വൃത്തി കേടാവാറുള്ളത് സർവസാധാരണമാണ്. അപ്പോൾ വളരെ എളുപ്പത്തിൽ മിക്സി ക്ലീൻ ചെയ്യാനുള്ള ഒരു ട്രിക്കാണ് ഇവിടെ പറയുന്നത്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പകുതി നാരങ്ങയാണ്. ആദ്യം ഒരു പാത്രത്തിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. വേണമെങ്കിൽ 2 spn വിനിഗർ ആയാലും മതി ട്ടോ. പിന്നീട് ഇതിലേക്ക് കുറച്ച് പേസ്റ്റ് ചേർക്കുക.

എന്നിട്ട് ഇതിലേക്ക് അടുത്തതായി ചേർക്കേണ്ടത് കുറച്ചു സോഡാപൊടിയാണ്. ഇതും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി മിക്സി ക്ലീൻ ചെയ്യാൻ നമ്മൾ നേരത്തെ പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി ഈ ലായനിയിൽ മുക്കി മിക്സിയുടെ അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം നല്ലപോലെ തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു 5 മിനിറ്റിനുശേഷം പഴയ ടൂത് ബ്രഷ് ഉപയോഗിച്ച് നല്ലപോലെ ഉരക്കുക. എന്നിട്ട് ഒരു തുണി കൊണ്ട് ഇതെല്ലാം തുടച്ചെടുക്കാം.

ഒരുവിധം അഴുക്കെല്ലാം ഇപ്പോൾ പോയിട്ടുണ്ടാകും. എന്നാലും മിക്സിയുടെ ജോയിന്റിലും മറ്റും നല്ലപോലെ വൃത്തിയായിട്ടുണ്ടാകില്ല. അപ്പോൾ ഒരു ഇയർ ബഡ്‌സ് എടുത്ത് ക്ലീനിങ് മിശ്രിതം ജോയന്റുകളിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. എന്നിട്ട് നനഞ്ഞ തുണി ഉപയോഗിച്ച് മിക്സി തുടച്ച് വൃത്തിയാക്കാം. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : E&E Kitchen Lemon and Paste tip