Kumbalanga olan Recipe

മലയാളിയുടെ പ്രിയപ്പെട്ട കുമ്പളങ്ങ ഓലൻ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! സദ്യ സ്പെഷ്യൽ ഓലൻ കറി | Kumbalanga olan Recipe

Kumbalanga olan Recipe

Kumbalanga olan Recipe: ഓലൻ എന്നൊരു വിഭവമില്ലാത്ത ഓണ സദ്യയെപ്പറ്റി ചിന്തിക്കുക തന്നെ പ്രയാസമേറിയ കാര്യമായിരിക്കും. ഏത് നാട്ടിലായാലും മലയാളിയുടെ സദ്യയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു വിഭവമാണ് ഓലൻ. ഈ ഓണത്തിന് വളരെയധികം വ്യത്യസ്തമാർന്നതും എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ ഓലനാണ് പരിചയപ്പെടുന്നത്.

ഇന്ന് നമുക്ക് ഓലൻ വെക്കാനായി ആവശ്യം കുമ്പളങ്ങയാണ്. കുമ്പളങ്ങ കൊണ്ട് വളരെ എളുപ്പത്തിൽ ഇന്നത്തെ ഓലൻ നമുക്ക് തയ്യാറാക്കാം.. വിരലിലെണ്ണാവുന്ന വിഭവങ്ങൾ മാത്രം മതിയാകും അതിന്. ആദ്യം ഒരു കുമ്പളങ്ങയുടെ പകുതി നമുക്ക് നന്നായി ചെത്തി താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ നീളത്തിൽ അരിഞ്ഞെടുക്കണം. ഓലന്റെ അളവ് കൂടുതൽ വേണ്ടവർക്ക് കുമ്പളങ്ങയുടെ അളവും അതിനനുസരിച്ച് ബാക്കി ഇനങ്ങളുടെ അളവും

കൂട്ടി എടുക്കാവുന്നതാണ്. അരമുറി കുമ്പളങ്ങയ്ക്ക് ഒരു കപ്പ് വൻപയർ എന്ന അളവാണ് നമ്മൾ എടുക്കുന്നത്. തലേദിവസം രാത്രി കുതിർത്ത് വെച്ച വൻപയർ നന്നായി കഴുകി അല്പം വെള്ളമൊഴിച്ച് കുക്കറിലിട്ട് ഒരു വിസിൽ വരുന്നവരെ വേവിച്ചെടുക്കാം. ഒരു വിസിൽ വരുന്നത് വരെ വൻപയർ വേവിച്ചാൽ മതിയാവും. പയർ ഒരുപാട് ഉടഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പയർ വെന്ത് വന്നതിനുശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കുമ്പളങ്ങ ചേർത്ത് കൊടുക്കാം.

ഇത് നന്നായി ഒന്ന് വേവിച്ച് എടുക്കാം. കുമ്പളങ്ങയുടെ കട്ടി കുറഞ്ഞ് വെള്ള നിറം മാറി ഒരു ലൈറ്റ് കളർ വരുന്നത് വരെയാണ് ഇതിൻറെ വേവിന്റെ പാകം. ഇതിലേക്ക് ഈ സമയത്ത് വേണമെങ്കിൽ രണ്ടോ മൂന്നോ പച്ചമുളക് കീറി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് നമുക്ക് ചേർത്തു കൊടുക്കേണ്ടത് മുക്കാൽ കപ്പ് തേങ്ങയുടെ രണ്ടാംപാലാണ്. ഇത് ചേർത്തു കൊടുത്ത ശേഷം കുക്കർ അടച്ചുവെച്ച് വേവിക്കാൻ പാടില്ല. കാരണം പാൽ ചിലപ്പോൾ പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തുറന്നുവെച്ച് നല്ല ഒരു തെള വരുന്നത് വരെ വേവിച്ചെടുക്കാം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Kumbalanga olan Recipe KeralaKitchen Mom’s Recipes by Sobha