Kozhuva roast recipe

ഇത്രയും ടേസ്റ്റ് ഇനി മീൻ വറുത്താലും വെച്ചാലും കിട്ടത്തില്ല..!! ഒരു തവണ ഇങ്ങനെ നത്തോലി വറുത്തു നോക്കിക്കേ..പിന്നെ ഇങ്ങനെയേ ചെയ്യൂ | Kozhuva roast recipe

Kerala style Kozhuva roast recipe

Kozhuva roast recipe: മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. കൊഴുവ കൊണ്ട് വ്യത്യസ്ഥമായ ഒരു മീൻ റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ. ഇത്രയും ടേസ്റ്റ് മീൻ വറുത്താലും കറിവെച്ചാലും കിട്ടത്തില്ല. ഈ രീതിയിൽ നിങ്ങൾ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ പിന്നെ മറ്റൊരു രീതിയിൽ കൊഴുവ നിങ്ങൾ ഉണ്ടാക്കുകയില്ല, അത്രത്തോളം രുചിയാണ് ഈ കൊഴുവ റോസ്റ്റ്. കിടിലൻ രുചിയിൽ ഈ മീൻ വിഭവം തയ്യാറാക്കി നോക്കാം.

Ingredients:

കൊഴുവ / നത്തോലി – ആവശ്യത്തിന്
കാശ്മീരി മുളക്പൊടി – 2 1/2 +2 സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 + 1/2 ടീസ്പൂൺ
കുരുമുളക് പൊടി – ഒരു ചെറിയ സ്പൂൺ + കുറച്ച്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
നാരങ്ങ നീര് – 1/2 മുറി
വെളിച്ചെണ്ണ – 3 സ്പൂൺ
ഓയിൽ – ആവശ്യത്തിന്
സവാള – 2 എണ്ണം (വലുത്)
തക്കാളി – 2 എണ്ണം (മീഡിയം)
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 1/2 കുടം
ചെറിയുള്ളി – ആവശ്യത്തിന്
വെളുത്തുള്ളി & ഇഞ്ചി പേസ്റ്റ് – കുറച്ച്
മല്ലിപ്പൊടി – 1 സ്പൂൺ
ചൂട് വെള്ളം – 1 ഗ്ലാസ്

ആദ്യമായി കൊഴുവ നാരങ്ങാനീരും ഉപ്പും ചേർത്ത് നന്നായി കഴുകി വൃത്തിയാക്കി എടുക്കണം. ഒരു പാത്രത്തിലേക്ക് രണ്ടര സ്പൂൺ കാശ്മീരി മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ചെറിയ സ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും കുറച്ച് വെള്ളവും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഇതിലേക്ക് അര മുറി നാരങ്ങാ നീര് ചേർത്ത ശേഷം കഴുകി വെച്ച കൊഴുവ ചേർത്ത് നല്ലപോലെ മസാല പുരട്ടിയെടുക്കണം. ഇത് അരമണിക്കൂറോളം റസ്റ്റ് ചെയ്യാനായി വയ്ക്കാം.

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി വെച്ച മീൻ ചേർത്ത് മുക്കാൽ ഭാഗത്തോളം വറുത്തെടുക്കാം. ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ എണ്ണ ചേർത്ത് ചൂടാകുമ്പോൾ രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർക്കണം. ശേഷം രണ്ട് മീഡിയം വലുപ്പത്തിലുള്ള തക്കാളി ചെറുതായി അരിഞ്ഞതും അഞ്ച് പച്ചമുളക് നെടുകെ കീറിയതും ചേർത്തു കൊടുക്കണം. അടുത്തതായി കുറച്ച് ചെറിയുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ഒന്നര കുടം വെളുത്തുള്ളി മുറിച്ചെടുത്തതും കൂടെ ചേർന്ന് നല്ലപോലെ വഴറ്റിയെടുക്കണം.Mammy’s Kitchen