ഇത്രയേറെ രുചിയിൽ വെജിറ്റബിൾ സ്റ്റൂ കഴിച്ചിട്ടുണ്ടോ ? പ്രാതലിനൊപ്പം കൂട്ടാന്‍ സൂപ്പർ വെജിറ്റബിള്‍ സ്റ്റൂ തയ്യാറാക്കാം.. | Kerala style Vegetable Stew Recipe
Easy Kerala style Vegetable Stew Recipe
Kerala style Vegetable Stew Recipe: രാവിലെ തന്നെ മേശപ്പുറത്ത് വച്ചിരിക്കുന്ന പതിവ് കറികൾ കണ്ട് ഭർത്താവ് മുഖം ചുളിക്കുന്നുണ്ടോ? പുള്ളിയെ ഒന്ന് ഞെട്ടിച്ചാലോ? ഇതാ ഒരു തനി നാടൻ വെജിറ്റബിൾ സ്റ്റൂ. ഒരു വലിയ കാരറ്റ് ചെറിയ ക്യൂബ്സ് ആയി മുറിച്ചു വയ്ക്കുക. ഒപ്പം പതിനഞ്ചു ബീൻസ് ചെറുതായി നീളത്തിൽ മുറിച്ചു വയ്ക്കണം. രണ്ടു മീഡിയം സൈസ് ഉരുളക്കിഴങ്ങ് പുഴുങ്ങിയിട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക.
ഉരുളക്കിഴങ്ങ് പുഴുങ്ങിയാൽ സ്റ്റൂ നന്നായി കുറുകി കിട്ടും. ഇത്രയും തയ്യാറാക്കി വച്ചതിനുശേഷം ഒരു പാനിൽ ഒരു ചെറിയ കഷണം കറുവപ്പട്ട 3 ഗ്രാമ്പൂ നാല് ഏലയ്ക്ക എന്നിവ ചേർക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ഇഞ്ചിയുടെ വെളുത്തുള്ളിയുടെയും പച്ച ചുവ മാറിയതിനുശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും 3 പച്ചമുളകും ചേർത്ത് വഴറ്റാം. സവാള ചെറുതായിട്ടൊന്ന് വാടിയതിന്
ശേഷം നമ്മൾ അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റും ബീൻസും ചേർക്കാം. ഇതിലേക്ക് 2 കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാല് ചേർക്കാം. രണ്ടാംപാൽ ആണ്. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും കുറച്ചു ഉപ്പും ചേർക്കാം. എന്നിട്ട് ഇതൊന്ന് അടച്ചുവെച്ച് വേവിക്കുക. പച്ചക്കറികൾ കുറച്ചു എന്ന് വേവുമ്പോൾ പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം. പച്ചക്കറികൾ വെന്ത് കഴിഞ്ഞ് ഇതിലേക്ക് കുറച്ച് ഗരംമസാല
വേണമെങ്കിൽ ചേർക്കാം. ഇതിലേക്ക് അരക്കപ്പ് ഒന്നാംപാൽ ചേർക്കാം. ഒന്നാം പാൽ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ തിളയ്ക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണാം. അപ്പോൾ ഇടിയപ്പത്തിനും ചപ്പാത്തിക്കും പറ്റിയ അടിപൊളി കോമ്പിനേഷൻ കിട്ടിയല്ലോ…Anu’s Kitchen Recipes in Malayalam Kerala style Vegetable Stew Recipe