അടുത്ത തവണ മീൻ വാങ്ങുമ്പോൾ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! അസാധ്യ രുചിയാണ്; മീൻ പൊരിച്ചത് ട്രൈ ചെയ്തുനോക്കൂ | Kerala Style Special Fish Fry Recipe
Kerala Style Special Fish Fry Recipe
Kerala Style Special Fish Fry Recipe: മീൻ കറിവെക്കുന്നതിനേക്കാൾ എല്ലാവർക്കും ഇഷ്ട്ടം മീൻ ഫ്രൈ ചെയ്തത് കഴിക്കാൻ തന്നെയാണ്. എന്നാൽ ഒരുതവണയെങ്കിലും ഫിഷ് ഫ്രൈ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ. ഇവിടെ തയാറാക്കുന്നത് അയക്കൂറ മീൻ ആണ്. 250g മീനാണ് നമ്മൾ ഇവിടെ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കാം.
ആദ്യമായി മുക്കാൽ ടേബിൾസ്പൂൺ മുളക്പൊടി, കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാല, ഉണക്കമുളക് പൊടിച്ചത്, വിനാഗിരി, ചെറുനാരങ്ങാ നീര്, വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സ് ചെയ്ത മസാല തയാറാക്കാം. ശേഷം ഈ മസാല മീനിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചശേഷം അരമണിക്കൂർ റസ്റ്റ് ചെയാം.
ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ വെളുത്തുള്ളി ചതച്ചത്, പെരുംജീരകം പൊടിച്ചത്, കറിവേപ്പില എന്നിവ ചേർത്ത് മീൻ ഇട്ടുകൊടുത്ത ഒന്ന് ഫ്രൈ ചെയ്തെടുക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. video credit : Kannur kitchen