Kerala style Moru kaachiyath recipe

ഒരു പറ ചോറുണ്ണാൻ ഇതു മാത്രം മതി.!! ഇതേ പോലെ മോര് കറി ഉണ്ടെങ്കിൽ എന്നും ഇതുമതി ചോറുണ്ണാൻ | Kerala style Moru kaachiyath recipe

Kerala style Moru kaachiyath recipe

ആവി പറക്കുന്ന ചോറിൽ നല്ല കാച്ചിയ മോരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നല്ല നാടൻ മോര് കാച്ചിയത് തേങ്ങ അരച്ചു ചേർത്തും ചേർക്കാതെയും തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾ മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നോക്കൂ രുചി ഇരട്ടിയാവും. ആദ്യമായി അഞ്ച് നെല്ലിക്ക നല്ലപോലെ കഴുകി

വൃത്തിയാക്കിയെടുത്ത ശേഷം നീളത്തിൽ കനം കുറഞ്ഞ രീതിയിൽ മുറിച്ചെടുക്കണം. ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ശേഷം ഇതിലേക്ക് കുറച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം അഞ്ചോ ആറോ വെളുത്തുള്ളി നെടുകെ കീറിയതും മൂന്ന് പച്ചമുളക് നെടുകെ കീറിയതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും പത്ത്

ചെറിയ ഉള്ളി ചതച്ചെടുത്തതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. ശേഷം രണ്ട് വറ്റൽ മുളക് രണ്ടായി മുറിച്ചതും കുറച്ചധികം കറിവേപ്പില തണ്ടോട് കൂടെയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കാൽ ടീസ്പൂൺ കായം പൊടിയും

അരിഞ്ഞ് വച്ച നെല്ലിക്കയും മുക്കാൽ ടീസ്പൂൺ ഉപ്പും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം അടച്ച് വച്ച് ഉയർന്ന തീയിൽ രണ്ടോ മൂന്നോ മിനിറ്റോളം വേവിച്ചെടുക്കണം. നെല്ലിക്കയിട്ട നല്ല നാടൻ മോര് കാച്ചിയത് പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ. Village Spices