Kerala Style Kinnathappam Recipe

കിണ്ണത്തപ്പം ഒരു തവണ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. അരി അരയ്ക്കണ്ട കുറുക്കണ്ട വെറും 10 മിനിറ്റിൽ സംഭവം തയ്യാർ | Kerala Style Kinnathappam Recipe

Tasty Kerala Style Kinnathappam Recipe

Kerala Style Kinnathappam Recipe: ഇവിടെ നമ്മൾ തയാറാക്കി എടുക്കാൻ പോകുന്നത് കിണ്ണത്തപ്പം ആണ്. എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന ഒരു പലഹാരമാണ് ഇത്. അത് തയാറാക്കാൻ വളരെ എളുപ്പമാണ് താനും. അരി അരക്കാതെ തന്നെ എങ്ങനെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം.

Kerala Style Kinnathappam Recipe Ingredients:

  • അരിപൊടി
  • തേങ്ങാപ്പാൽ
  • പഞ്ചസാര
  • ഉപ്പ്
  • ഏലക്ക പൊടി

ആദ്യമായി മിക്‌സിയിലേക്ക് വറുത്ത അരിപൊടി എടുക്കാം. ഇതിലേക്ക് ഒന്നര കപ്പ് തേങ്ങാപ്പാൽ, അരകപ്പ് പഞ്ചസാര, ടേസ്റ്റ് ബാലൻസ് ചെയ്യാൻ വേണ്ടി ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് ഒന്ന് അടിച്ചെടുക്കാം.. ഇങ്ങനെ തയാറാക്കിയ മാവ് അരമണിക്കൂർ അടച്ചു മാറ്റിവെക്കാം. ശേഷം ഒരു കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് നന്നായി മിക്സ് ചെയ്യാം.. ഇനി ഏതു ഒരു അടി പരന്ന പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കാം..