Kerala Style Fish chala Curry Recipe

വായിൽ കപ്പലോടും രുചിയിൽ ഒരു അടിപൊളി മത്തിക്കറി ആയാലോ ? മീൻ കറി ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ സൂപ്പർ ടേസ്റ്റാ…| Kerala Style Fish chala Curry Recipe

Kerala Style Fish chala Curry Recipe

Kerala Style Fish chala Curry Recipe: മലയാളികൾക്ക് എല്ലാവര്ക്കും തന്നെ ഇഷ്ട്ടപെട്ട ഒരു മീൻ വിഭവം തന്നെയാണ് ചാള കറി. ലോകത്തിൽ എവടെ തന്നെ ആയാലും നാവിൽ നിന്നും മറക്കാത്ത രുചി. അത്തരത്തിൽ ഒരു രുചികൂട്ടാണ് ഇന്ന് പരിചയപെടാൻ പോകുന്നത്. നല്ല മത്തി കുരുമുളക് ഇട്ട് വെച്ചത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ?

  • 1 . മത്തി 1/ 2 kg
  • 2 . കുരുമുളക്
  • 3 . തക്കാളി
  • 4 . വെളിച്ചെണ്ണ
  • 5 .ചെറിയുള്ളി
  • 6 .കറിവേപ്പില
  • 7 .ഇഞ്ചി
  • 8 .വെളുത്തുള്ളി
  • 9 .പച്ചമുളക്

ആദ്യമായി തന്നെ രണ്ട് ടേബിൾസ്പൂൺ കുരുമുളക്, ഒരു വലിയ തക്കാളി, എന്നിവ മിക്സിയിൽ നല്ലതുപോലെ ഒന്ന് അരച്ചെടുക്കാം. അടുത്തതായി കറി തയാറാക്കുന്നതിനായി നമുക്ക് ഒരു മൺചട്ടി ചൂടാക്കിയതിനുശേഷം, 3 tbspn വെളിച്ചെണ്ണ ചേർത്തതിനുശേഷം ഉലുവ മൂപ്പിച്ചതിനുശേഷം ചെറിയുള്ളി, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്ത് ഒന്ന് നന്നായി വഴറ്റിയെടുക്കാം.

ശേഷം ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ ചേർത്ത് ഒന്ന് മൂപ്പിച്ചെടുത്തതിനുശേഷം നേരത്തെ അരച്ചുവെച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ചേർത്തതിനുശേഷം വാളൻ പുളി പിഴിഞ്ഞ് ഒഴിക്കാം,ഇനി ഇതിലേക്ക് ആവശ്യമായ വെള്ളം ഒഴിച്ചതിനുശേഷം അതൊന്ന് തിരുച്ചുവരുമ്പോൾ ഇതിലേക്ക് മീൻ കൂടി ചേർത്തുകൊടുക്കാം. ഇനി ഇതു ഒന്ന് വേവിച്ചെടുക്കാം. Kerala Style Fish chala Curry Recipe Daily Dishes