ഇങ്ങനെ ആയിരുന്നു ശരിക്കും ഞണ്ട് കറി തയ്യാറാക്കേണ്ടത്.!! ഞണ്ട് റോസ്റ്റ് ഉണ്ടാക്കാൻ അറിയില്ല എന്ന് ഇനി ആരും പറയില്ല | Kerala Style Crab roast Recipe
Kerala Style Crab roast Recipe
Kerala Style Crab roast Recipe: ഞണ്ട് കറി ഇഷ്ടമില്ലാത്ത ആരുമില്ല എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് എന്നാൽ അതിന്റെ കറക്റ്റ് സ്വാദ്ഏതാണ് എന്നത് ഇപ്പോഴും സംശയം ഉള്ള കാര്യമാണ്. പലസ്ഥലങ്ങളിലും പല രീതിയിലാണ് ക്രാബ് കറി തയ്യാറാക്കുന്നത്. എന്നാൽ ഞണ്ടിനെ അതിന്റെ പാകത്തിന് തയ്യാറാക്കി എടുത്താൽ ഇതിലും സ്വാദുള്ള മറ്റൊരു കറി ഉണ്ടാവില്ല.
ഞണ്ട് കറി തയ്യാറാക്കുന്നതിനായി ആവശ്യമുള്ളത് ആദ്യം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ചതിനുശേഷം സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കുറച്ചു ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക ഇതൊന്നും നന്നായി ശേഷം മാത്രം അതിലേക്ക് പച്ചമുളക് നീളത്തിൽ കീറിയത്ചേ ർത്തു കൊടുക്കാം.ഇനി അതിലേക്ക് ചേർക്കേണ്ടത് ഇഞ്ചി നന്നായി ചതച്ചതും വെളുത്തുള്ളി
നന്നായി ചതച്ചത് ആണ് അതിലേക്ക് തന്നെ നീളത്തിലരിഞ്ഞ തക്കാളി കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായി വഴറ്റിയെടുത്ത് എല്ലാം പാകത്തിന് കുഴഞ്ഞു വരുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും കുരുമുളകുപൊടി ഇത്രയും ചേർത്ത് കാശ്മീരി മുളകുപൊടിയും കുറച്ച് മല്ലിപ്പൊടിയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം കുറച്ച് പുളി പിഴിഞ്ഞത് കൂടി ഇതിലോട്ട് ഒഴിച്ച് വൃത്തിയാക്കി വെച്ചിട്ടുള്ള ഞണ്ട് ഇതിനുള്ളിലേക്ക് ചേർത്ത് കുറച്ച് ചൂടുവെള്ളം ഇതിലോട്ട് ഒഴിച്ച് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക.മസാല എല്ലാം ഞണ്ടിൽ പിടിച്ച് അടപ്പ് തുറക്കുമ്പോൾ വരുന്ന ഒരു മണമുണ്ട് അതുതന്നെ മതി ഒരു പറ ഊണ് കഴിക്കാൻ. Nimshas Kitchen