ചായക്കൊപ്പം കിടിലൻ ഉണ്ടംപൊരി.! ചൂട് ചായക്കൊപ്പം ചായക്കട സ്പെഷ്യൽ ഉണ്ടംപൊരി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Kerala Style Bonda Recipe
Kerala Style Bonda Recipe
Kerala Style Bonda Recipe: നാലുമണി ചായ കൂടെ പലഹാരമായി എന്തുണ്ടാകും എന്ന് ആലോചിച്ചു വിഷമിച്ചിരിക്കുന്നവരാണ് നിങ്ങൾ? എന്നാൽ ഇനി വിഷമിക്കേണ്ട, നാലുമണി ചായക്ക് കൂടെ കഴിക്കാൻ വേണ്ടി കുട്ടികൾക്കും മുതിർന്നവർക്കും എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്സിന്റെ റെസിപ്പി ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്, ഉണ്ടംപൊരി പണ്ടുകാലങ്ങളിൽ വളരെയധികം ഫേമസ് ആയ ഒരു പലഹാരമാണ്, എന്നാൽ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഉണ്ടാക്കാത്ത ഒരു പലഹാരമാണ് ഉണ്ടംപൊരി, എന്നാൽ ഇനി വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വെച്ച് കിടിലൻ ടേസ്റ്റിൽ ഉണ്ടംപൊരി ഉണ്ടാക്കാം, ഈ ഉണ്ടംപൊരി നമുക്ക് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ്, മാത്രമല്ല വളരെ ടേസ്റ്റിയും ഈ പലഹാരം, എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഈവനിംഗ് സ്നാക്സ് ആണ് പഴം കൊണ്ടുള്ള ഈ ഉണ്ടംപൊരി, എങ്ങനെ ഈ ഉണ്ടംപൊരി ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
- ഞാലിപ്പൂവൻ ചെറുപഴം – 2 എണ്ണം
- ശർക്കര ഒരുക്കിയത് : ഇഷ്ടാനുസരണം
- ഗോതമ്പുപൊടി – 2 കപ്പ്
- ബാക്കിങ് സോഡാ – 1/2 ടീസ്പൂൺ
- ഉപ്പ് – 1/4 ടീസ്പൂൺ
- ഏലക്കായപ്പൊടി – 1/2 ടീസ്പൂൺ
- വെള്ളം
- വെളിച്ചെണ്ണ
ഉണ്ടംപൊരി തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് രണ്ട് ഞാലി പൂവൻ പഴം കട്ട് ചെയ്ത് ഇട്ടുകൊടുക്കുക, ശേഷം 1 1/2 കപ്പ് ശർക്കര 1/2 വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്തത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, മധുരം ഇഷ്ടമുള്ളവർക്ക് ശർക്കര കൂടുതൽ എടുക്കാം ഇഷ്ടമില്ലാത്തവർക്ക് കുറച്ചു എടുക്കാം, ശേഷം ഇത് പേസ്റ്റ് രൂപത്തിൽ നന്നായി അരച്ചെടുക്കുക, ശേഷം മാവ് കുഴച്ചെടുക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ടുകൊടുക്കുക,
1/2 ടീസ്പൂൺ ബാക്കിങ് സോഡാ പൊടി, 1/4 ടീസ്പൂൺ ഉപ്പ്, 1/2 ടീസ്പൂൺ ഏലക്ക പൊടി, എന്നിവ ചേർത്ത് എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക, ശേഷം അരച്ചുവെച്ച ശർക്കരയും പഴവും ഉള്ള മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം ഇതു ഒരു സ്പൂൺ കൊണ്ട് മിക്സ് ചെയ്യുക, ശേഷം ഒരു കപ്പ് വെള്ളം എടുത്ത് കുറച്ചു കുറച്ചു ഒഴിച്ചു കൊടുത്തു കൈകൊണ്ട് കുഴച്ച് മാവ് ലൂസാക്കി എടുക്കാം, ശേഷം അടച്ചുവെച്ച് 1-2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം, ശേഷം കുറച്ച് വെള്ളം എടുത്ത് കൈ നനച്ച്
മാവിൽ നിന്നും കുറച്ചെടുത്ത് മാവ് ഉരുട്ടിയെടുക്കുക,ചെറുനാരങ്ങാ വലുപ്പത്തിലാണ് തയ്യാറാക്കുന്നത്, ശേഷം അടുപ്പത്ത് ചട്ടിവെച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ ഉരുട്ടിയെടുത്ത മാവ് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്ത് എടുക്കുക, ക്രിസ്പി ഡാർക്ക് ബ്രൗൺ ആവുന്നത് വരെ ലോ ഫ്ലെയിമിൽ ഇട്ടുകൊടുത്ത് ഇത് പൊരിച്ചെടുക്കുക, ഡാർക്ക് ബ്രൗൺ കളറിൽ ആയാൽ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇങ്ങനെ എല്ലാമാവും ഉരുളകൾ ആക്കി എണ്ണയിലിട്ടു പൊരിച്ചെടുക്കാം, ഇപ്പോൾ അടിപൊളി ടേസ്റ്റി ഉണ്ടംപൊരി ഇവിടെ തയ്യാറായിട്ടുണ്ട്!!!