ബീറ്റ്റൂട്ട് അച്ചാർ അസാധ്യ രുചിയിൽ.!! രണ്ടു പ്ലേറ്റ് ചോറ് കഴിക്കാം ഈ ഒരൊറ്റ ഐറ്റം മതി… | Kerala Style Beetroot Pickle Recipe
Kerala Style Beetroot Pickle Recipe
Kerala Style Beetroot Pickle Recipe: പലതരം അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ ഏതുകാലത്തും ഏറെ ഇഷ്ടത്തോടെ നമ്മൾ കഴിക്കുന്നത് ബീറ്റ്റൂട്ട് അച്ചാറാണ്. കടകളിൽ നിന്നും നമ്മൾ ഏറ്റവും കൂടുതൽ വാങ്ങിയിട്ടുള്ളതും നാരങ്ങാ അച്ചാറും ബീറ്റ് റൂട്ട് അച്ചാറും ഒക്കെയാണ്. എന്നാൽ വീട്ടിൽ നിന്ന് തന്നെ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കിയാലോ. വരൂ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients: Kerala Style Beetroot Pickle Recipe
- Beetroot – 2
- Mustard
- Curry leaves
- Fenugreek
- Green chillies
- Vinegar
- Ginger – 1 tablespoon
- Garlic – 1 tablespoon
- Chili powder – 1.5 tablespoons
- Turmeric powder – 1/2 tablespoon
- Caramel powder – 1/2 tablespoon

തയ്യാറാക്കുന്ന വിധം: | Kerala Style Beetroot Pickle Recipe
ആദ്യമായി രണ്ട് മീഡിയം സൈസിലുള്ള ബീറ്റ്റൂട്ട് എടുക്കുക. ശേഷം ഇവ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക. ഇനി ഇത് വറുത്തെടുക്കുന്നതിനായി പാൻ ചൂടാക്കാൻ വെക്കുക. ചൂടായ പാനിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കാം. നല്ലെണ്ണയിലും ഇത് വറുത്തെടുക്കാവുന്നതാണ്. അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് ഇത് ഫ്രൈ ആയി കിട്ടും. നന്നായി വെന്തുവെന്ന് ഉറപ്പാക്കിയതിനു ശേഷം മറ്റൊരു ബൗളിലേക്ക് എണ്ണയോടൊപ്പം തന്നെ ഇത് മാറ്റാം.
ഇനി സെയിം പാനിലേക്ക് 5 ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക. ഇത് നന്നായി ചൂടായി വരുന്ന സമയത്ത് ഇതിൽ നിന്നും മൂന്ന് ടേബിൾസ്പൂൺ നല്ലെണ്ണ ഒരു ബൗളിലേക്ക് മാറ്റി വെക്കുക. പാനിലുള്ള എണ്ണയിലേക്ക് അല്പം കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. ഇനി ഇതിലേക്ക് അല്പം ഉലുവ കൂടി ചേർക്കാം. ഉലുവ നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് അല്പം കറിവേപ്പില ചേർക്കണം. തുടർന്ന് നിങ്ങളുടെ എരുവിന് അനുസരിച്ച് പച്ചമുളകും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കാം. അല്പം കൂടെ കറിവേപ്പില ചേർക്കാവുന്നതാണ്. ഇനി ഇവയെല്ലാം കൂടെ നന്നായി വയറ്റി എടുക്കുക.
ശേഷം ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ചേർക്കാം. പിന്നീട് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും കായത്തിന്റെ പൊടിയും ചേർത്ത് ഒരു മിനിറ്റ് നേരം നല്ലതുപോലെ വയറ്റുക. ലോ ഫ്ലെയിമിൽ ഇട്ടുവേണം പൊടികൾ ചേർക്കേണ്ടത്. ഇനി ഇതിലേക്ക് അര കപ്പ് വിനാഗിരി ചേർക്കാം. നിങ്ങൾക്ക് കുറച്ച് ദിവസം മാത്രം ഈ അച്ചാർ സൂക്ഷിച്ചാൽ മതിയെങ്കിൽ ഒന്നര ടേബിൾസ്പൂൺ സിർക്ക ചേർത്തിട്ട് ബാക്കി വെള്ളം ചേർത്താൽ മതി. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. തുടർന്ന് മാറ്റിവെച്ച ബീറ്റ്റൂട്ട് എണ്ണയോടു കൂടി ഇതിൽ ചേർത്ത് ഹൈ ഫ്ലെയിമിലിട്ട് നന്നായി ഇളക്കണം. ശേഷം തീയിൽ നിന്നും മാറ്റി തണുക്കാനായി വെക്കാം. തണുത്തതിനുശേഷം ഒട്ടും വെള്ളം പിടിക്കാത്ത പാത്രത്തിലേക്ക് ഇത് മാറ്റാവുന്നതാണ്. നിങ്ങളുടെ ബീറ്റ്റൂട്ട് അച്ചാർ റെഡി. Kerala Style Beetroot Pickle Recipe Video Credit : Kannur kitchen
