ഇതാണ് മക്കളെ ബീഫ് ഫ്രൈ.! ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാലോ ? | Kerala Style Beef Fry Recipe
Kerala Style Beef Fry Recipe
വളരെ എളുപ്പത്തിൽ കിടിലൻസിൽ ഉണ്ടാക്കാൻ പറ്റിയ ബീഫ് ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
- ബീഫ് -2 kg
- മുളകുപൊടി
- മഞ്ഞൾപൊടി
- വെളിച്ചെണ്ണ
- വെള്ളം
- ഉപ്പ് ആവശ്യത്തിന്
- ഉണക്കമുളക് -10-12 എണ്ണം
- വെളുത്തുള്ളി – 10-15 എണ്ണം
- ഇഞ്ചി ‘- 2 കഷ്ണം
- പെരുംജീരകം -1 ടേബിൾസ്പൂൺ
- കറിവേപ്പില
- കുരുമുളകുപൊടി -1 ടീസ്പൂൺ
- മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ
- കോൺഫ്ളർ – 2 ടേബിൾസ്പൂൺ
- അരിപ്പൊടി -2 ടേബിൾസ്പൂൺ
- ഗരം മസാലപ്പൊടി -1 ടീസ്പൂൺ
- നാരങ്ങ -1
- ചെറിയുള്ളി – അര കപ്പ്
ആദ്യം രണ്ട് കിലോ ബീഫ് കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി എടുക്കുക ഇതിലേക്ക് 2 ടേബിൾസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മഞ്ഞൾപൊടി,കാൽ കപ്പ് വെളിച്ചെണ്ണ, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്തുകൊടുത്ത് എല്ലാം നന്നായി മിക്സ് ചെയ്യുക, ശേഷം ഇതു പ്രഷർകുക്കറിലേക്ക് മാറ്റാം, ഇതിലേക്ക് ബീഫും മിക്സ് ചെയ്ത പാത്രത്തിൽ 1/2 കപ്പ് വെള്ളം എടുത്തു ഒഴിച്ചു കൊടുക്കുക, ശേഷം കുക്കർ അടച്ചുവെച്ച് വെയിറ്റിട്ടു അടുപ്പത്തേക്ക് മാറ്റാം, മൂന്നു വിസിൽ വരുന്നത്
വരെ ബീഫ് വേവിച്ചെടുക്കുക, ഇതിലേക്ക് മസാല തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ചെറിയ ജാർ എടുക്കുക,10 – 12 വറ്റൽ മുളക്, ഒരു ടേബിൾ സ്പൂൺ പെരുംജീരകം, 7-8 വലിയ വെളുത്തുള്ളി അല്ലി, 2 ഇഞ്ച് വലിപ്പമുള്ള ഇഞ്ചി, രണ്ട് തണ്ട് കറിവേപ്പില എന്നിവ ഇട്ടുകൊടുത്ത് ചതച്ചെടുക്കാം, ശേഷം ഇത് മാറ്റി വെക്കാം, മൂന്നു വിസിലിനു ശേഷം തുറന്നു നോക്കിയാൽ ബീഫിൽ വെള്ളം കാണാം ആ വെള്ളം അടുപ്പത്ത് വെച്ച് വറ്റിച്ചെടുക്കാം, വെള്ളം വറ്റിച്ചതിനുശേഷം തീ ഓഫ് ചെയ്തു ഇതിലേക്ക് നേരത്തെ അരച്ചുവെച്ച മസാല കൂട്ട് ഇട്ടു കൊടുക്കാം, ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ, രണ്ട് ടേബിൾ സ്പൂൺ പത്തിരിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി,
ഒരു ചെറുനാരങ്ങയുടെ നീര്, എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്തെടുക്കുക, ശേഷം അരമണിക്കൂർ സമയം അടച്ചു വയ്ക്കുക, ബീഫ് ഒന്നുകൂടി ഡ്രൈ ആയി വന്നിട്ടുണ്ട്, ഇത് ഫ്രൈ ചെയ്തു എടുക്കാനായി ഒരു കടായി ചൂടാക്കി അതിലേക്ക് 1/2 കപ്പ് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ബീഫ് കുറച്ചായി ഇട്ടു ഫ്രൈ ചെയ്തെടുക്കാം, നന്നായി ഫ്രൈ ആയി വന്നാൽ എണ്ണയിൽ നിന്നും മാറ്റാം, ശേഷം ഈ കടായിയിൽ ഒന്നര ടേബിൾ സ്പൂൺ എണ്ണ എടുത്ത് ഇതിലേക്ക് അര കപ്പ് ചെറിയ ഉള്ളി ചെറുതായി കട്ട് ചെയ്തത്, 2 ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്, എന്നിവ ഇട്ട് കൊടുത്ത് വഴറ്റിയെടുക്കുക, കളർ മാറി വരുമ്പോൾ ഇതിലേക്ക് മൂന്ന് ഉണക്കമുളക്, കുറച്ചു കറിവേപ്പില എന്നിവ ഇട്ടു കൊടുക്കുക ശേഷം വഴറ്റി എടുക്കുക, ശേഷം ഫ്രൈ ചെയ്തെടുത്ത ബീഫ് ഇതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക , ഇപ്പോൾ ടേസ്റ്റി ബീഫ് ഫ്രൈ തയ്യാറായിട്ടുണ്ട്!!!! Kerala Style Beef Fry Recipe