ഇതാണ് മക്കളെ ബീഫ് ഫ്രൈ.!! ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല; പൊളി സാനം…| Kerala Style Beef Fry
Tasty Kerala Style Beef Fry
Kerala Style Beef Fry : ബീഫ് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണുള്ളത്? എല്ലാവർക്കും ബീഫ് വളരെ ഇഷ്ടമാണ് അല്ലേ? നമ്മുടെ വീടുകളിൽ അതികവും ബീഫ് കറിയോ റോസ്റ്റോ ആണല്ലേ ഉണ്ടാക്കാർ, എന്നാൽ ഇത്തവണ നമുക്ക് ഒരു അടിപൊളി ഡ്രൈ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ ? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.. എന്തൊക്കെയാണ് വേണ്ടതെന്ന് താഴെ വിശദമായി പറയുന്നു.
1 kg ബീഫ് നന്നായി കഴുകി അതിൻ്റെ വെള്ളം ഒക്കെ കളഞ്ഞു ചെറുതായി കട്ട് ചെയ്തു എടുക്കണം, ശേഷം ഒരു കുക്കറിലേക്ക് ബീഫ് ഇട്ടു കൊടുക്കുക എന്നിട്ട് അതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂൺ അളവിൽ മഞ്ഞപൊടി, 1/2 ടീസ്പൂൺ അളവിൽ ഗരം മസാലയും, 3/4 ടീസ്പൂൺ അളവിൽ കുരുമുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും, 1 ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ,
കറിവേപ്പില എന്നിവ ഇട്ട് കൊടുത്തു നന്നായി കൈ കൊണ്ട് നന്നായി ഇളക്കുക എന്നിട്ട് കുക്കർ ഇതുപോലെ അടച്ചു കൊടുക്കുക , 3/4 ഭാഗത്തോളം ആണ് ബീഫ് വേവേണ്ടത്, ഹൈ ഫ്ലൈമിൽ ഒരു വിസിൽ ലോ ഫ്ലൈമിൽ 3 വിസിലും അടിക്കുമ്പോൾ 3/4 ഭാഗത്തോളം ബീഫ് വേവും, ഇനി പ്രഷർ പൂർണമായും പോയതിനു ശേഷം തുറന്നു നോക്കുക, ഇനി ഇതിലേക്ക് ചെറിയ ഉള്ളി 500 g എടുക്കുക, ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് 4, 5
ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാക്കി എടുക്കുക, എന്നിട്ട് അതിലേക്ക് 1/2 കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കിയത് ഇട്ടു കൊടുക്കുക എന്നിട്ട് വറുത്തു എടുക്കുക ശേഷം നന്നായി ഇളക്കി കൊടുക്കുക ഇതിൻ്റെ നിറം മാറി വരുമ്പോൾ 5 ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക, 4 ടേബിൾ സ്പൂൺ ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത്, എന്നിവ അതിൻ്റെ പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക, ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി മൂത്ത് കിട്ടണം, ഈ സമയത്ത് നമ്മൾ എടുത്ത് വെച്ച ചെറിയ ഉള്ളി കട്ട് ചെയ്തു ഇതിലേക്ക് ചേർത്തു കൊടുക്കണം,ഒരു തണ്ട് കറിവേപ്പിലയും ഉപ്പും കൂടെ ചേർത്ത് കൊടുക്കണം. ഇനി ഇതൊന്നു നന്നായി ഇളക്കി കൊടുത്തുവഴറ്റി എടുക്കണം, ഇനി ഉള്ളി നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് 4 5 പച്ചമുളക് ഇട്ട് കൊടുക്കാം, ഉള്ളി ഒന്ന് നന്നായി വഴറ്റി എടുക്കണം ഇനി ഇതിലേക്ക് 3 ടേബിൾ സ്പൂൺ മല്ലിപൊടി, 2 ടേബിൾ സ്പൂൺ അളവിൽ കശ്മീരി മുളകുപൊടി, 1/2 ടീസ്പൂൺ അളവിൽ പേരും ജീരപ്പൊടി, 2 ടേബിൾ സ്പൂൺ മീറ്റ് മസാല , 1 ടീസ്പൂൺ കുരുമുളക് പൊടി, 1/4 ടീസ്പൂൺ മഞ്ഞ പൊടി എന്നിവ ചേർത്ത് കൊടുക്കാം ശേഷം പൊടികളുടെ പച്ച മണം പോവുന്നത് വരെ ഇളക്കി ശേഷം നമ്മൾ ഇതിലേക്ക് നേരത്തെ വേവിച്ച് വെച്ച ബീഫ് ചേർത്ത് കൊടുക്കുക Kerala Style Beef Fry