അടുത്ത തവണ മീൻ കറി വെക്കുമ്പോൾ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! നല്ല മൺചട്ടിയിൽ ഒരു നാടൻ മീൻ കറി; സൂപ്പർ റെസിപ്പി | Kerala Style Ayala Fish Curry Recipe
Kerala Style Ayala Fish Curry Recipe
Kerala Style Ayala Fish Curry Recipe
കേരളത്തിലെ പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. മാത്രമല്ല ഓരോ മീനുകൾക്ക് അനുസൃതമായും കറി ഉണ്ടാക്കുന്ന രീതികളിൽ വലിയ മാറ്റങ്ങൾ കാണാറുണ്ട്. അത്തരത്തിൽ കുറച്ചു വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ചേരുവകകൾ
- എണ്ണ
- ചെറിയ ഉള്ളി
- പച്ചമുളക്
- തക്കാളി
- മുളകുപൊടി
- മഞ്ഞൾപൊടി
- മല്ലിപ്പൊടി
- ഉപ്പ്
- ഇഞ്ചി,
- വെളുത്തുള്ളി
- കറിവേപ്പില
- പുളി
How to make Kerala Style Ayala Fish Curry Recipe
ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് അത് ചൂടായി തുടങ്ങുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു പിടി അളവിൽ ചെറിയ ഉള്ളി, മൂന്ന് പച്ചമുളക്, ഒരു തക്കാളി എന്നിവ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. പിന്നീട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ അളവിൽ മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ ചൂടാക്കുക. ഈയൊരു അരപ്പ് ചൂടാറുന്നത് വരെ മാറ്റിവെക്കാം.
ശേഷം അമ്മിക്കല്ലിലേക്ക് ഒരുപിടി അളവിൽ ഇഞ്ചി വെളുത്തുള്ളി എന്നിവയിട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ചൂടാക്കി വെച്ച മറ്റു ചേരുവകൾ കൂടി അരച്ചെടുക്കണം. മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് ഒരു പിടി അളവിൽ കറിവേപ്പിലയും തയ്യാറാക്കി വെച്ച അരപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അരപ്പ് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പുളി ചേർത്തു കൊടുക്കാവുന്നതാണ്. പുളി നല്ലതുപോലെ അരപ്പിലേക്ക് ഇറങ്ങി പിടിച്ചു കഴിഞ്ഞാൽ കഴുകി വൃത്തിയാക്കി വെച്ച മീൻ കഷണങ്ങൾ അതിലേക്ക് ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കണം. ഇപ്പോൾ നല്ല രുചികരമായ മീൻ കറി റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Village Cooking – Kerala