മത്തി ഇനി കറിവെക്കുമ്പോൾ ഇങ്ങനെയൊന്ന് ചെയ്തുനോക്കി..!! തനി നാടൻ രുചിയിൽ ചുട്ടരച്ച മത്തി കറി | Kerala chala Fish Curry Recipe
Tasty Kerala chala Fish Curry Recipe
Kerala chala Fish Curry Recipe: മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ മത്തിക്കുള്ള സ്‌ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ധാരാളം ഗുണമേന്മയുള്ള മത്തി പ്രോട്ടീൻ കലവറയാണ്. ചുട്ടരച്ച മത്തിക്കറി കഴിച്ച് നോക്കിയിട്ടുണ്ടോ. നല്ല വറ്റിച്ചെടുത്ത പോലെയാണ് നമ്മളീ മത്തിക്കറി തയ്യാറാക്കിയെടുക്കുന്നത്.
ആദ്യമായി പത്തോ പതിനൊന്നോ മീഡിയം വലുപ്പത്തിലുള്ള മത്തി തലയോട് കൂടെ കഴുകി വൃത്തിയാക്കിയത് ഒരു പാത്രത്തിലേക്ക് എടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പത്ത് മിനിറ്റോളം റസ്റ്റ് ചെയ്യാനായി വയ്ക്കണം. രണ്ട് കുടംപുളിയിലേക്ക് 1/3 കപ്പ് വെള്ളം ചേർത്ത് പത്ത് മിനിറ്റ് കുതിരാനായി
വയ്ക്കണം. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് നല്ലപോലെ ചൂടാകുമ്പോൾ അതിലേക്ക് ഏട്ടോ പത്തോ ഉണക്ക മുളക് നെടുകെ മുറിച്ചിട്ട് നല്ലപോലെ ചൂടാക്കിയെടുക്കണം. ഇത് പരമ്പരാഗത രീതിയിൽ അടുപ്പിലിട്ടും ചുട്ടെടുക്കാവുന്നതാണ്, അതിന് രുചി കൂടും. ശേഷം ഇതിലേക്ക് അരടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 25 ഓളം
ചെറിയ ഉള്ളിയും രണ്ട് നുള്ള് ഉലുവയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടെ ചേർത്ത് എല്ലാം കൂടെ നന്നായി നിറം മാറുന്നതുവരെ വഴറ്റി ഫ്രൈ ചെയ്തെടുക്കണം. ശേഷം തീ ഓഫ് ചെയ്ത് ഓഫ് ചെയ്യാം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലേക്കിട്ട് നേരത്തെ പുളി കുതിർത്ത വെള്ളം കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. Kannur kitchen
Kerala Chala (sardine) fish curry is a traditional and flavorful dish known for its rich, tangy, and spicy taste. To prepare, clean and cut fresh sardines, then set them aside. In a clay pot (for authentic flavor), heat coconut oil and sauté mustard seeds, fenugreek seeds, crushed garlic, ginger, and curry leaves. Add sliced shallots and sauté until golden. Mix in turmeric, red chili, and coriander powders, followed by a generous amount of tamarind water or kudampuli (Malabar tamarind) for tanginess. Once the gravy comes to a boil, gently add the sardines and cook on low heat until the fish is tender and the flavors are well absorbed. Let the curry rest for a few hours before serving—it tastes best with steamed rice or tapioca.