കണ്ണൂർ സ്പെഷ്യൽ ഉണ്ടപ്പുട്ട് കഴിച്ചിട്ടുണ്ടോ ? ഒരിക്കൽ കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും | Kannur Special Undapputtu Recipe
Kannur Special Undapputtu Recipe
ഉണ്ടപ്പുട്ടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? മലബാർ ഭാഗത്തെ ഒട്ടുമിക്ക എല്ലാ തട്ടുകടകളിലെയും പ്രധാന കടിയാണിത്. വളരെ സ്‌പൈസിയായ ഈ സൂപ്പർ റെസിപ്പിയോട് ആർക്കും തന്നെ നോ പറയാൻ കഴിയില്ല.ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
- കക്ക -250 ഗ്രാം
- മുളകു പൊടി
- മഞ്ഞൾപ്പൊടി
- അരിപ്പൊടി – ഒരു കപ്പ്
- ഉള്ളി – രണ്ടെണ്ണം
- പച്ച മുളക്
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- കുരുമുളക് പൊടി
- ഗരം മസാല
ആദ്യമായി 250 ഗ്രാം കക്ക അഴുക്ക് കളഞ്ഞ് വൃത്തിയാക്കി വെക്കുക. ശേഷം ആവിശ്യത്തിന് ഉപ്പും, മുളകും, മഞ്ഞൾപ്പൊടിയും ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്തെടുക്കുക.ഇനി ഇതിനാവശ്യമായ അരിപ്പൊടി കുഴച്ചെടുക്കണം. അതിനാൽ ഒരു കപ്പ് അരിപ്പൊടി എടുക്കാം. ശേഷം ആവിശ്യത്തിന് ഉപ്പ് ചേർക്കാം. ഇനി ആവിശ്യത്തിനനുസരിച്ച് തിളപ്പിച്ചാറിയ വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് അരിപ്പൊടി കുഴച്ചെടുക്കാം. അരിപ്പൊടിയുടെ എല്ലാ ഭാഗത്തേക്കും
വെള്ളം എത്തുന്നത് വരെ മിക്സ് ചെയ്ത് കൊടുക്കാം. ഇനി ഇത് കുറച്ച് തണുക്കുന്നത് വരെ മൂടി വെക്കാം. ശേഷം മുമ്പ് ഉപ്പും മുളകും മിക്സ് ചെയ്തു വച്ച കക്ക വേവിച്ചെടുക്കണം.തുടർന്ന് മാവ് വീണ്ടും അല്പം കുഴച്ചെടുക്കാം. ചെറു ചൂടോടെ തന്നെ കുഴക്കണം. അല്ലെങ്കിൽ കട്ടി കൂടി പോകാൻ സാധ്യത ഉണ്ട്. മാവ് കൈയിൽ ഒട്ടിപ്പിടിക്കുന്നുണ്ടെകിൽ അല്പം വെളിച്ചെണ്ണ ചേർത്ത് സോഫ്റ്റ് ആവുന്നത് വരെ മിക്സ് ചെയ്യാം. കക്ക കുക്കായതിന് ശേഷം തണുക്കാനായി മാറ്റി വെക്കാം.
ഇനി ഇതിനു വേണ്ട മസാല തയ്യാറാക്കാനായി രണ്ട് വലിയ ഉള്ളി ചെറുതായി അരിഞ്ഞ് വെക്കുക. കൂടെ കുറച്ച് പച്ച മുളകും, ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും വേണം. ഇനി കക്ക വേവിച്ചെടുത്ത പാനിലേക്ക് തന്നെ ഉള്ളി ഇട്ട് വയറ്റിയെടുക്കുക. ഇത് നന്നായി വയറ്റി വരുമ്പോൾ അതിന്റെ പച്ച മണം മാറുന്നത് വരെ മറ്റുള്ള അരിഞ്ഞ് വച്ച ഇൻഗ്രീഡിയൻസുമിട്ട് നന്നായി ഇളക്കുക.
ശേഷം കറിവേപ്പിലയും ചേർക്കാം. ഇനി ഇതൊന്ന് നന്നായി വയറ്റി വന്നതിന് ശേഷം കാൽ ടീ സ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീ സ്പൂൺ മുളക് പൊടിയും ഇട്ട് നന്നായി ഇളക്കുക. ശേഷം നേരത്തെ മാറ്റി വച്ച കക്ക ഇതിലേക്ക് ഇടാം. ഇനി ഇവ എല്ലാം മൂടി വച്ച് അഞ്ചു മിനിറ്റ് വേവിച്ചെടുക്കാം. ഇനി അല്പം കുരുമുളക് പൊടിയും ഗരം മസാലയും ചേർക്കാം. ഇനി കുഴച്ചു വെച്ച മാവ് അല്പം എടുത്ത് മീഡിയം സൈസിൽ ഉരുളയാക്കുക.
ശേഷം അത് ചെറുതായി പരത്തി അതിലേക്ക് മസാല വെച്ച് കൊടുക്കാം. ഒരു ടേബിൾ സ്പൂൺ മസാല വെച്ചാൽ മതിയാവും. ഇനി ഇത് വീണ്ടും ഉരുട്ടിയെടുക്കാം. ശേഷം ചിരകിയ തേങ്ങയിലേക്ക് ഇട്ട് റോൾ ചെയ്തെടുക്കാം. ശേഷം ഒരു ഇഡ്ഡലി പാത്രം എടുത്ത് അതിന്റെ തട്ടിൽ ഉരുട്ടി വച്ച ഓരോ ഉരുളകളും വച്ചു കൊടുക്കുക.അടിഭാഗത്ത് പറ്റിപ്പിടിക്കാതിരിക്കാൻ അതിന്റെ ഓരോ സ്പെയ്സിലും എണ്ണ പുരട്ടിക്കൊടുക്കാവുന്നതാണ്. ശേഷം 20 മിനിറ്റ് മീഡിയം ഫ്ലെയ്മിലിട്ട് വേവിച്ചെടുക്കാം. ഇനി ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഉണ്ട പുട്ട് റെഡി.