കായ നിറച്ചത് കഴിച്ചിട്ടുണ്ടോ ? പഴം കൊണ്ട് ഇത്ര രുചിയുള്ള പലഹാരമോ ? ശർക്കരയും തേങ്ങയും കൊണ്ട് നിറച്ചെടുത്ത കിടിലൻ പലഹാരം | Kannur spcial kaya nirachathu
Kannur spcial kaya nirachathu
Kannur spcial kaya nirachathu: കണ്ണൂർ സ്പെഷ്യലായ കായ നിറച്ചത് കഴിച്ചിട്ടുണ്ടോ?. ശർക്കരയും തേങ്ങയും ചേർന്ന ഫില്ലിങ്ങോട് കൂടിയ ഈ രുചികരമായ ഐറ്റം എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നറിയാമോ. കണ്ണൂരുള്ള നിങ്ങളുടെ സുഹൃത്തുക്കളോട് ചോദിച്ചാൽ അറിയാം ഇതിന്റെ രുചിയെപ്പറ്റി.എത്ര കഴിച്ചാലും മതിവരാത്ത ഈ രുചികരമായ ഐറ്റം ഉണ്ടാക്കാൻ പഠിക്കാം.
- ശർക്കര – 100 ഗ്രാം
- തേങ്ങ – മുക്കാൽ കപ്പ്
- പഴം -5 എണ്ണം
- നെയ്യ് – നാല് ടേബിൾ സ്പൂൺ
- മൈദ- വേണമെങ്കിൽ മാത്രം
ആദ്യമായി ഏകദേശം 100-150 ഗ്രാം വരുന്ന മൂന്ന് ചെറിയ ശർക്കര സോസ് പാനിലേക്ക് വെക്കുക. ഇതിൽ ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര മെൽട്ടായി വരാനായി ചൂടാക്കുക. മെൽട്ടായതിന് ശേഷം ശർക്കരയിൽ ഉണ്ടാവാൻ സാധ്യതയുള്ള കല്ലും മറ്റും വേർതിരിച്ചെടുക്കാനായി അരിപ്പ കൊണ്ട് അരിച്ചെടുക്കുക. ശേഷം അതേ പാനിലേക്ക് തന്നെ തിരിച്ചൊഴിക്കുക. ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചേർത്ത് നന്നായി ഇളക്കി എടുക്കാം. തേങ്ങ കുറവാണെന്ന് തോന്നിയാൽ
വീണ്ടും ചേർക്കണം. ഹൈ -മീഡിയം ഫ്ലെയിമിൽ വച്ചുകൊണ്ട് ഇത് നന്നായി ഇളക്കുക. നന്നായി ഒട്ടിപ്പിടിക്കുന്ന ഒരു പരുവത്തിൽ എത്തുന്നത് വരെ ഇളക്കണം. അതിൽ കൂടുതൽ വെക്കാൻ പാടില്ല. കാരണം ഇത് വളരെ ഹാർഡ് ആവാൻ സാധ്യതയുണ്ട്. തുടർന്ന് മൂന്നോ നാലോ നേരിയ പഴം എടുക്കുക. അര ഇഞ്ച്, മുക്കാൽ ഇഞ്ചോളം ബാക്കി വരുന്ന തരത്തിൽ പഴത്തിൽ 3 വരകൾ ഇടണം.നീളത്തിലും ആഴത്തിലും ആയിരിക്കണം വര ഇടേണ്ടത്. മുഴുവനായി മുറിഞ്ഞു പോകരുത്. ഓരോ പഴത്തിന്റെയും വരകളുടെ ഇടയിൽ വിരലുകൾ കൊണ്ട് അകത്തി എടുത്ത് മുമ്പ് മാറ്റിവെച്ച ഫില്ലിംങ്ങ്
അതിലേക്ക് നിറയ്ക്കുക. മാക്സിമം പഴം ഫിൽ ചെയ്യണം. പൊട്ടിപ്പോവാതെ സൂക്ഷിക്കുകയും വേണം.ഇനി പഴത്തിന്റെ തൊലി മാറ്റിയെടുക്കാം. ഫിൽ ചെയ്ത് കഴിഞ്ഞതിനുശേഷം മാത്രം തൊലി കളയാൻ ശ്രദ്ധിക്കുക.അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. വെളിച്ചെണ്ണ ആയാലും കുഴപ്പമില്ല. നെയ്യ് ഉപയോഗിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.ലോ ഫ്ലെയ്മിൽ ആയിരിക്കണം കുക്ക് ചെയ്യേണ്ടത്.ഇനി ഇത് തിരിച്ചും മറിച്ചും ഇട്ടു കൊണ്ട് ഫ്രൈ ചെയ്തെടുക്കാം. നിങ്ങൾക്ക് ഇത് ഡീപ് ഫ്രൈ ആയാണ് വേണ്ടതെങ്കിൽ മൈദ മാവ് വെച്ച് ഒട്ടിച്ചെടുക്കണം. ഇത്രയും ചെയ്താൽ നല്ല മൊരിഞ്ഞ കിടിലം കായ നിറച്ചത് റെഡി. Kannur spcial kaya nirachathu Kannur kitchen
