Kalathappam Recipe

കലത്തപ്പം ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! രുചികരമായ കലത്തപ്പം എളുപ്പത്തിൽ തന്നെ തയ്യാറാക്കാം! Kalathappam Recipe

Kalathappam Recipe

Kalathappam Recipe: അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുത്ത് നാലു മണിക്കൂർ നേരം കുതിർത്താനായി വയ്ക്കണം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനും ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ ജാറിലോട്ട് ഇടുക. അതിലേക്ക് ഒരു പിഞ്ച് ജീരകം, രണ്ട് ഏലയ്ക്ക പൊടിച്ചെടുത്തത് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അടിച്ചെടുക്കുക.

  • White Rice 1 Cup
  • Jaggery 250 gm
  • Cardamom 2
  • Cumin seeds 2 pinch
  • Salt 1 pinch
  • Baking Soda 2 Pinch
  • Water1 + 1/2 cup
  • Coconut Pieces 2 Tbsp
  • Shallots 4

ഇതൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് 250 ഗ്രാം ശർക്കര കുറച്ച് വെള്ളം കൂടി ചേർത്ത് തിളപ്പിക്കാനായി വയ്ക്കുക. ശർക്കര അലിഞ്ഞ് പാനിയായി വരുമ്പോൾ ഓഫ് ചെയ്തു അരിച്ചെടുക്കാം. അരിച്ചെടുത്ത ശർക്കരപ്പാനി നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പും, രണ്ടു പിഞ്ച് ബേക്കിംഗ് സോഡയും, ഒരു കപ്പ്

വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കലത്തപ്പം തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു കുക്കർ എടുത്ത് സ്റ്റൗ ഓൺ ചെയ്ത് ചൂടാക്കാനായി വയ്ക്കുക. കുക്കർ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം എണ്ണയൊഴിച്ച് ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞെടുത്തതും, തേങ്ങാക്കൊത്തും ഇട്ട് വറുത്ത് മാറ്റി വയ്ക്കാവുന്നതാണ്. ഇതിൽ നിന്നും പകുതി കുക്കറിൽ ഇട്ട് അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കാം. ശേഷം മുകൾഭാഗത്ത് ബാക്കിയുണ്ടായിരുന്ന തേങ്ങാക്കൊത്തും,ഉള്ളിയും കൂടി ചേർത്ത് കുക്കർ വിസിൽ ഇല്ലാതെ അടച്ചുവയ്ക്കുക. 10 മുതൽ 12 മിനിറ്റ് ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ കലത്തപ്പം റെഡിയായിട്ടുണ്ടാകും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Saranya’s sweet world Kalathappam Recipe