കടലയും ഉരുളക്കിഴങ്ങും ഉണ്ടോ ? നോമ്പ് തുറക്ക് ഇതൊരണ്ണം കഴിച്ചാൽ മതി വയറും മനസ്സും നിറയും; ഗസ്റ്റിനെ സൽക്കരിക്കാൻ ഇനി ഇതു മതി | Kadala & potato snack recipe
Kadala & potato snack recipe
Kadala & potato snack recipe: നോമ്പ് കാലമാണ്. ഓരോ ദിവസവും ഓരോരോ തരം സ്നാക്സ് വേണമല്ലേ.. എങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വെജിറ്റേറിയൻ സ്നാക്സ് ഉണ്ട്. ഉരുളക്കിഴങ്ങും കടലയും കൊണ്ട് ഈ ടേസ്റ്റി ആയ സ്നാക്സ് ഉണ്ടാക്കാൻ പഠിച്ചാലോ?..
- വെള്ളക്കടല- 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ഉരുളക്കിഴങ്ങ് -രണ്ടെണ്ണം
- സവാള -ഒന്ന്
- പച്ചമുളക് -ഒന്ന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
- ഗരം മസാല -അര ടീ സ്പൂൺ
- മഞ്ഞപ്പൊടി- കാൽ ടീസ്പൂൺ
- മല്ലിയില- 4 ടേബിൾ സ്പൂൺ
- മൈദ -രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം :
ആദ്യമായി ഒരു കപ്പ് വെള്ള കടലയെടുത്ത് ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ആറുമണിക്കൂറിന് ശേഷം കടല വേവിക്കാനായി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പ്രഷർകുക്കറിൽ വെക്കുക. ഇത് വേവിച്ചതിനു ശേഷം അതിലെ വെള്ളമെല്ലാം കളയണം. ഇനി മാറ്റി വെക്കുക. തുടർന്ന് രണ്ട് ഉരുളക്കിഴങ്ങ് വലുതായി അരിഞ്ഞ് ഒരു വിസിൽ വരുന്നത് വരെ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.ശേഷം ഉരുളക്കിഴങ്ങിന്റെ
തൊലി കളഞ്ഞ് മാറ്റിവെച്ച കടലയുടെ കൂടെയിട്ട് നന്നായി ചതക്കുക. പറ്റുന്നത്രയും നന്നായി ഉടച്ചെടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ ഒരു സവാള അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ട് നന്നായി ഇളക്കിയെടുക്കുക. ഇതൊന്ന് സോഫ്റ്റായി വന്നാൽ അതിലേക്ക് അര ടീ സ്പൂൺ ഗരം മസാല പൗഡറും, കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ചേർത്ത് മിക്സ് ചെയ്യാം. ഇതെനി അടുപ്പിൽ നിന്നും മാറ്റി നേരത്തെ ഉടച്ചു വെച്ചിരിക്കുന്ന കടലയുടെയും ഉരുളക്കിങ്ങിന്റെയും
ഒപ്പം ചേർക്കുക. ശേഷം മൂന്നോ നാലോ ടേബിൾ സ്പൂൺ മല്ലിയിലയും ചേർക്കാം.ഇനി എല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുക്കണം. ഇനി ഇവ ഓരോന്നും കട്ട്ലറ്റിന്റെ ആകൃതിയിൽ ആക്കിയെടുക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇനി ആവശ്യം 2 ടേബിൾ സ്പൂൺ മൈദയാണ്. അതൊരു ബൗളിലേക്ക് എടുക്കുക. ആദ്യം രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെള്ളം എടുത്ത് കട്ടിയോടെ ഇതൊന്നു മിക്സ് ചെയ്യാം. ശേഷം ഇതൊന്ന് ലൂസ് ആയി വരാൻ ആവശ്യമായത്ര വെള്ളം എടുത്ത് നന്നായി ഇളക്കുക. ഇതിന്റെ കൂടെ മുട്ടയും ചേർക്കാവുന്നതാണ്. ഇനി ആവശ്യമായത്ര ബ്രെഡ്ക്രംബ്സ് എടുക്കുക. ഇനി ഇതിൽ ഇവ ഓരോന്നായി മുക്കി എടുക്കാം. ഇനി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കാം. രുചികരമായ വെജിറ്റേറിയൻ സ്നാക്ക് റെഡി. Kadala & potato snack recipe