Instant breakfast Recipe

10 മിനിറ്റിൽ ആവിയിൽ വേവിച്ചെടുത്ത ഒരു കിടിലൻ പലഹാരം! ഇതുപോലെയൊന്ന് ചെയ്തുനോക്കൂ.. കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും | Instant breakfast Recipe

Instant breakfast Recipe

  • പാൽ – 1/2 കപ്പ്
  • ഇൻസ്റ്റന്റ് യീസ്റ്റ് – 2 ടീ സ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • മൈദ പൊടി – 3 കപ്പ്
  • ഉപ്പ് – 1/4 ടീ സ്പൂൺ
  • ഓയിൽ – 1/4 കപ്പ്
  • മുട്ട – 3 എണ്ണം
  • ഉണക്ക മുന്തിരി

ഒരു പാത്രത്തിൽ പാലും, യീസ്റ്റും, പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. പാലെടുക്കുമ്പോൾ ഇളം ചൂടുള്ള പാലെടുത്ത് വേണം മിക്സ് ചെയ്യാൻ. ഇത് കുറച്ചു നേരം അടച്ചു വെച്ച് കഴിയുമ്പോൾ ഈസ്റ്റ് ആക്ടിവേറ്റ് ആകും. ഇനി ഇതിലേക്ക് മൈദ പൊടിയും, ആവശ്യത്തിന് ഉപ്പും, പഞ്ചസാരയും ചേർത്തു കൊടുക്കുക. കൂടെ തന്നെ ഓയിലും മുട്ടയും കൂട്ടി ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക.

ഒട്ടും കട്ടയില്ലാത്ത ഒരു ബാറ്റർ വേണം നമ്മൾ ഉണ്ടാക്കിയെടുക്കാൻ. ശേഷം ഇത് ഒരു മണിക്കൂർ വരെ അടച്ചു റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഈയൊരു ഒരു മണിക്കൂർ കൊണ്ട് മാവ് നന്നായി പൊന്തി കിട്ടും. ഇനി നമുക്ക് ഇത് വീണ്ടും നന്നായി മിക്സ് ചെയ്ത ശേഷം ആവി കെട്ടി എടുക്കാം. ഒരു ഇഡലി ചെമ്പിൽ വെള്ളമൊഴിച്ചു ചൂടാക്കിയ ശേഷം ഇതിലേക്ക് തട്ട് വെച്ച് കൊടുക്കുക. ഇനി നമ്മൾ ഉണ്ടാക്കിയിരിക്കുന്ന ബാറ്റർ ഒരു കേക്കിന്റെ ട്രെയിൽ എണ്ണ തടവിയ ശേഷം അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി

ലെവൽ ചെയ്തുകൊടുക്കുക. ഇതിനു മുകളിൽ ആയി കുറച്ചു ഉണക്കമുന്തിരി വെച്ച് ഡെക്കറേറ്റ് ചെയ്തു കൊടുത്ത ശേഷം നമ്മൾ ചൂടാക്കാൻ വെച്ച ഇഡലി ചെമ്പിലേക്ക് ഇറക്കി വെച്ചുകൊടുത്തു ചെറിയ തീയിൽ 40 മിനിറ്റ് വരെ ആവി കേറ്റി എടുക്കുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Instant breakfast Recipe