How to make Kerala Style Pepper Chicken

ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും.! പെപ്പർ ചിക്കൻ കറി ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ ? റസ്റ്റോറന്റിൽ കിട്ടുന്ന രുചി | How to make Kerala Style Pepper Chicken

How to make Kerala Style Pepper Chicken.

How to make Kerala Style Pepper Chicken: ഇനി ചിക്കൻ വയ്ക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? ഇത് വളരെ എളുപ്പമാണ്. അപ്പത്തിനും ഇടിയപ്പത്തിനും പൊറോട്ടയ്ക്ക് മാത്രമല്ല ചോറിനും ചിക്കൻ സൂപ്പർ കോമ്പിനേഷൻ ആണ്. നമ്മൾ എപ്പോഴും വയ്ക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? നല്ല അടിപൊളി രീതിയിൽ ഈസിയായി പെപ്പർ ചിക്കൻ റെഡിയാക്കാം. അതും കുരുമുളകിന്റെ രുചിയിൽ. അധികം മസാല ചേർക്കാതെ കുരുമുളകിൽ വെന്ത് വേവുന്ന പെപ്പർ ചിക്കൻ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

Kerala Style Pepper Chicken Ingredients: ചേരുവകകൾ

  • ചിക്കൻ – 1 kg
  • വെളിച്ചെണ്ണ/ഓയിൽ
  • കറിവേപ്പില
  • വെളുത്തുള്ളി ചതച്ചത്‌ – 1 1/2 ടേബിൾ സ്പൂൺ
  • ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
  • ഉപ്പ്

How to make Kerala Style Pepper Chicken : തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് ഒന്ന് ഇളക്കിയെടുക്കണം. ശേഷം ഇതിലേക്ക് കഴുകിവെച്ച ചിക്കൻ ചേർത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ തരിയായി പൊടിച്ച കുരുമുളകും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഉയർന്ന തീയിൽ ഇളക്കിയെടുക്കണം.

ശേഷം ഇതിലേക്ക് കുറച്ച് കൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേർത്ത് ഉയർന്ന തീയിൽ ഒന്ന് പൊരിച്ചെടുക്കണം. ഏകദേശം ഒരു പത്ത് മിനിറ്റോളം ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഒന്ന് മറിച്ചിട്ട് വേവിച്ചെടുക്കണം. അടുത്തതായി ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നേരത്തെ കോഴി പൊരിച്ച എണ്ണയുടെ ബാക്കിയും കുറച്ച് വെളിച്ചെണ്ണയും കൂടെ ചേർത്ത് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ ഒന്ന് വഴറ്റിയെടുക്കണം.

ശേഷം ഇതിലേക്ക് നാല് ഇടത്തരം സവാള നീളത്തിൽ അരിഞ്ഞതും എട്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് മീഡിയം തീയിൽ നന്നായി വഴറ്റിയെടുക്കണം. കുറഞ്ഞ തീയിൽ വച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ ഖരം മസാല പൊടിയും ഒരു ടീസ്പൂൺ പെരുംജീരകം പൊടിയും അര ടീസ്പൂൺ നല്ലജീരകം പൊടിയും കൂടെ ചേർത്ത് ഒരു മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കണം. Sheeba’s Recipes How to make Kerala Style Pepper Chicken