പാൽ ചോറ് കഴിച്ചിട്ടുണ്ടോ ? 1 കപ്പ് പശുവിൻ പാൽ കൊണ്ട് രുചിയൂറും പാൽ ചോറ് തയ്യാറാക്കാം | How to make Easy Milk Rice recipe
Easy way to make Milk Rice recipe
പാൽ ചോറ് എന്താണെന്ന് അറിയാത്ത ആൾക്കാർ ഉണ്ട്, എന്നാൽ പാൽ ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുള്ളവരുമുണ്ട് വളരെ രുചികരമായി ആണ് ഇന്നിവിടെ തയ്യാറാക്കുന്നത്.. സാധാരണ തേങ്ങാപ്പാൽ ചേർത്തിട്ടാണ് തയ്യാറാകാറുള്ളത് ഇന്നിപ്പോൾ തേങ്ങാപ്പാൽ അല്ല പശുവിൻപാൽ ചേർത്ത് നമുക്ക് രുചികരമായ പാൽ ചോർ തയ്യാറാക്കി എടുക്കാം.
പാൽചോറിന് ഇത്രയും സ്വാദ് ഒരിക്കലും നിങ്ങൾ പ്രതീക്ഷ കാണില്ല, അത് മാത്രമല്ല പാലിൽ തന്നെയാണ് തിളപ്പിച്ചെടുക്കുന്നത് എന്നാലും വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതേയുള്ളൂ. അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു കാടായി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് പെരുംജീരകം, പട്ട ഗ്രാമ്പു, ഏലക്ക, ഇത്രയും ചേർത്ത് നന്നായി
മൂപ്പിച്ച് അതിലേക്ക് സവാളയും കുറച്ചു പച്ചമുളകും ചേർത്ത് വീണ്ടും നന്നായിട്ട് മൂപ്പിച്ചതിനു ശേഷം അതിലേക്ക് പശുവിൻപാൽ ചേർത്തുകൊടുക്കാം. എടുക്കുന്ന അരിയുടെ ഇരട്ടി ആയിട്ട് വേണം ചേർക്കേണ്ടത് ഒരു കപ്പ് ബസുമതി അരിയാണ് എടുക്കുന്നത് എങ്കിൽ രണ്ട് ഗ്ലാസ് പശുവിൻപാൽ ചേർത്ത് കൊടുക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം. അതിലേക്ക്
15 മിനിറ്റ് കുതിർത്ത് വച്ചിട്ടുള്ള ബസുമതി റൈസ് ചേർത്തു കൊടുത്തു തിളക്കാൻ വയ്ക്കുക. അടച്ചുവെച്ച ഒരു 15 -20 മിനിറ്റ് വേകിച്ചതിനു ശേഷം പാൽ ചോർ കഴിക്കാവുന്നതാണ് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു പാൽ ചോറ്. തൈരിന്റെ കൂടെയോ, അല്ലെങ്കിൽ നല്ല എരിവുള്ള കറിയുടെ കൂടെ ചിക്കൻ കറിയും മട്ടൻ കറിയോ അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള കറികളുടെ കൂടെ കൂട്ടി കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഇന്നത്തെ ഈ പാൽ ചോറ്. പാല് ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം സ്വാദ് കൂടുതലാണ് ഈ ഒരു ചോറിന് ഏത് സമയത്ത് കഴിക്കാനും ഇത് എല്ലാവർക്കും ഇഷ്ടമാണ് അത് മാത്രമല്ല ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ഗസ്റ്റ് വരുമ്പോൾ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന നല്ലൊരു പാൽ ചോറ്.Kannur kitchen