how to make easy kerala style instant idli

ഇനി മാവ് കലക്കണ്ട.! വെറും അഞ്ചേ അഞ്ച് മിനുട്ടിൽ ഇഡലി തയാർ; പുട്ടുപൊടി ഉപയോഗിച്ചുള്ള ഇഡലി; ഇതുവരെ ആരും പരീക്ഷിക്കാത്ത ഏറ്റവും പുതിയ റെസിപ്പി | how to make easy kerala style instant idli

how to make easy kerala style instant idli

how to make easy kerala style instant idli: ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടം അല്ലാത്തവരായി ആരും തന്നെ കാണില്ല.സാധാരണയായി നമ്മൾ പച്ചരിയും ഉഴുന്നും അരച്ച് ആണ് ദോശയും ഇടലിയും ഒക്കെ ഉണ്ടാക്കുന്നത്. പുട്ട് പൊടി ഉപയോഗിച്ച് ഇഡലി ഉണ്ടാക്കുന്ന രീതി ആരും തന്നെ ഇതിനു മുൻപ് ചെയ്തിട്ടുണ്ടാകില്ല. അത്രയേറെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ നല്ല സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കാം എന്നാണ് ഇന്ന് നോക്കാനായി പോകുന്നത്.

അതിനായി ആദ്യം തന്നെ വേണ്ടത് ഒരു കപ്പ് വറുത്ത പുട്ടുപൊടി ആണ്. കടയിൽ നിന്ന് മറ്റോ വാങ്ങുന്ന വറുത്ത പുട്ടുപൊടി ഇതിനായി ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം. അതിനുശേഷം വേണ്ടത് തൈരാണ്. അധികം പുളിയുള്ള തൈരാണ് എങ്കിൽ അത് അനുസരിച്ച് വേണം പുട്ടുപൊടിയിലേക്ക് ചേർത്തു കൊടുക്കുവാൻ. പുളി അധികം ഇല്ലാത്ത തൈരാണ് എങ്കിൽ ഒരു കപ്പ്
തൈര് പുട്ടുപൊടി, ഉപ്പ് എന്നിവയിലേക്ക് ചേർത്തുകൊടുത്ത്

ഒരു ഫോർക്കു ഉപയോഗിച്ച് നന്നായി ഒന്ന് ഇളക്കി എടുക്കാം. ഫോർക്ക് ഉപയോഗിച്ച് ഇളക്കുമ്പോൾ അത് കട്ട കെട്ടാതെ നല്ല മാവിന്റെ മയത്തിൽ വരുന്നതിന് സഹായിക്കും. ഇത് നന്നായി ഒന്ന് ഇളക്കി എടുക്കുമ്പോൾ അല്പം കട്ടിയിലുള്ള മാവ് നമുക്ക് ലഭിക്കുന്നതായിരിക്കും. അതിനുശേഷം ഇതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ഇതിൽ പച്ചവെള്ളം ചേർക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ചെയ്യേണ്ടത് ഇത് ഒരു അഞ്ചുമിനിറ്റ് നേരം അടച്ച് വയ്ക്കുകയാണ്.

പാത്രം അടുപ്പിൽ വെച്ച് വെള്ളമൊഴിച്ച് ചൂടാകാൻ എടുക്കുന്ന സമയം മാത്രം മതിയാകും ഇതൊന്ന് അടച്ചുവയ്ക്കുവാൻ. അത്തരത്തിൽ അടച്ചുവച്ച ശേഷമാണ് ഇഡലി മയത്തിൽ ആകുന്നതിനുള്ള സീക്രട്ട് ഇൻഗ്രീഡിയന്റെ ഇതിലേക്ക് ചേർത്തു കൊടുക്കുന്നത്. എങ്ങനെയാണെന്ന് അറിയുവാൻ താഴെയുള്ള വീഡിയോ പൂർണമായും കാണുക. Chitroos recipes