How to make Chinese Dragon Chicken Recipe

ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.! കിടിലൻ രുചിയിൽ ഡ്രാഗൺ ചിക്കൻ | How to make Chinese Dragon Chicken Recipe

How to make Chinese Dragon Chicken Recipe

ഇന്ന് നമ്മൾ എവിടെ തയാറാക്കാൻ പോകുന്നത് ഡ്രാഗൺ ചിക്കൻ റെസിപ്പിയാണ്. അതും റെസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ഈസിയായി നമുക്ക് വീട്ടിൽ തന്നെ തയാറാക്കാം. എങ്ങനെയാണ് തയാറാക്കുന്നത് എന്നും എന്തൊക്കെയാണ് വേണ്ടത് എന്നും വിശദമായി താഴെ ചേർക്കുന്നു.

  • ചിക്കൻ
  • ഉപ്പ്
  • കുരുമുളക്പൊടി
  • ഓയിൽ
  • പച്ചമുളക്
  • വെളുത്തുള്ളി
  • ഇഞ്ചി
  • സവോള
  • ക്യാപ്‌സിക്കം
  • സോസ്
  • എള്ള്

ഡ്രാഗൺ ചിക്കൻ തയാറാക്കുന്നതിനായി നമ്മൾ ഉപയ്യോഗിക്കുന്നത് എലില്ലാത്ത ചിക്കൻ ആണ്. അതിനായി നീളത്തിൽ അറിഞ്ഞുവെച്ചിരിക്കുന്ന ചിക്കനിലേക്ക് ഉപ്പ് കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി തേച്ച് പിടിപ്പിച്ച് ഒരു 30 മിനുട്ട് മാറ്റിവെക്കാം. ശേഷം ഇതിലേക്ക് ആവശ്യമായ മിക്സ് തയാറാക്കാം. ആദ്യം തന്നെ ഒരു കാൽ കപ്പ് മൈദ, 3 സ്പൂൺ കോൺഫ്ലവർ, ഉപ്പ്,മുട്ട, എന്നിവ വെള്ളം ഒഴിച്ച് മിക്സ് ചെയ്‌തത്‌ മാവിന്റെ പരുവത്തിലാക്കി എടുക്കാം.

ഇതിലേക്ക് നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന ചിക്കൻ ചേർത്തുകൊടുത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ഒന്ന് ഫ്രൈ ചെയ്തെടുക്കാം. ശേഷം ഡ്രാഗൺ ചിക്കൻ തയാറാക്കുന്നതിനായി ഒരു പാൻ സ്റ്റോവിലെക്ക് വെച്ച് എണ്ണ ഒഴിച്ച് ചൂടായതിനുശേഷം അറിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് നീളത്തിൽ അറിഞ്ഞുവെച്ചിരിക്കുന്ന സവോള ക്യാപ്‌സിക്കം എന്നിവ ചേർത്ത് ഒന്ന് ചെറുതായി മാത്രം വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് സോസുകൾ ചേർത്തതിനുശേഷം വാരത്തുവെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം. എല്ലാം ഒന്ന് നന്നായി യോജിപ്പിച്ചതിനുശേഷം അൽപ്പം വെളുത്ത എള്ള് കൂടി ചേർക്കാം. ഇപ്പോൾ നമുടെ ടേസ്റ്റി ആയ ഡ്രാഗൺ ചിക്കൻ തയാറായി കഴിഞ്ഞു. How to make Chinese Dragon Chicken Recipe