How to Grow Curry Leaf Plant in summer

ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക്കൂ..!! ഈ രഹസ്യക്കൂട്ട് മതി വേനലിലും കറിവേപ്പ് തഴച്ചുവളരും; ഉണങ്ങിയ കറിവേപ്പ് പോലും ഒറ്റ ദിവസം കൊണ്ട് തഴച്ചു വളരാൻ ഇതു മതി | How to Grow Curry Leaf Plant in summer

How to Grow Curry Leaf Plant in summer

How to Grow Curry Leaf Plant in summer: കറിവേപ്പില ഉപയോഗിക്കാത്ത കറികൾ നമ്മുടെ വിഭവങ്ങളിൽ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില നട്ട് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികളിൽ പലവിധ പ്രാണികളുടെയും മറ്റും ശല്യം കാരണം ആവശ്യത്തിന് ഇല ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

എത്ര കടുത്ത വേനലിലും ചെടിനിറച്ച് കറിവേപ്പില തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൊടിയിലാണ് കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടുള്ളത് എങ്കിൽ കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തി കൊടുക്കേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ല രീതിയിൽ കിളച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാരണവശാലും

ചെടിയുടെ വേര് മുറിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം എടുത്ത തടത്തിന് ചുറ്റുമായി ചാണകപ്പൊടി വിതറി കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ സെറാമീൽ കൂടി ഇതേ രീതിയിൽ ചേർത്തു കൊടുക്കാം. വളപ്രയോഗം നല്ല രീതിയിൽ നടത്തിയ ശേഷം പുളിപ്പിച്ച കഞ്ഞിവെള്ളം ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കാം. അതിനായി മൂന്നോ നാലോ ദിവസം എടുത്തുവച്ച കഞ്ഞിവെള്ളമാണ്

ഉപയോഗിക്കേണ്ടത്. കഞ്ഞി വെള്ളത്തിൽ ആവശ്യമെങ്കിൽ അടുക്കളയിൽ നിന്നും ലഭിക്കുന്ന ജൈവ വേസ്റ്റുകൾ കൂടി മിക്സ് ചെയ്യാവുന്നതാണ്. കഞ്ഞി വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വിനാഗിരിയും ഇരട്ടി വെള്ളവും ഒഴിച്ച് നേർപ്പിച്ച ശേഷമാണ് ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കേണ്ടത്. ഈയൊരു രീതിയിൽ കൃത്യമായ ഇടവേളകളിൽ ചെയ്യുകയാണെങ്കിൽ തന്നെ ചെടി നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്. കടുത്ത വേനൽക്കാലം വരുമ്പോൾ ചെടിക്ക് പരിചരണം നൽകാനായി ഉണങ്ങിയ വാഴയില ചുറ്റുമായി ഇട്ട് കൊടുക്കാവുന്നതാണ്. ഇലകൾ പാറി പോകാതിരിക്കാൻ മുകളിലായി തേങ്ങയുടെ തൊണ്ട് കൂടി വെച്ചു കൊടുക്കാം. വേനൽക്കാലത്ത് ചെടിക്ക് ആവശ്യമായ വെള്ളം കൃത്യമായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. How to Grow Curry Leaf Plant in summer video credit Chilli Jasmine