Healthy Cherupayar Dosa Breakfast Recipes

ദോശക്ക് ഇനി ഉഴുന്ന് വേണ്ട.!! ഇതിൻ്റെ രുചി അറിഞ്ഞാൽ ദിവസവും Breakfast ഇതാകും; ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും സൂപർ റെസിപ്പി | Healthy Cherupayar Dosa Breakfast Recipes

Healthy Cherupayar Dosa Breakfast Recipes

About Healthy Cherupayar Dosa Breakfast Recipes

നമ്മൾ പല തരത്തിൽ ഉള്ള ദോശകളെ കുറിച്ച് കേട്ടിട്ടുണ്ട് അല്ലേ?? ദോശ ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല എന്നാൽ ഇന്ന് നമുക്ക് ദോശ ഉണ്ടാക്കുമ്പോൾ ഒരു വ്യത്യസ്ത രീതിയിൽ ആരോഗ്യ പ്രദമായി ഉണ്ടാക്കി നോക്കിയാലോ? അതിനായി നമുക്ക് ഇന്ന് ചെറുപയർ വെച്ചു ഒരു ദോശ ഉണ്ടാക്കിയാലോ?

INGREDIENTS:-

  • അരി
  • ചെറുപയർ
  • ചോർ
  • ഉപ്പ്

How to Make Healthy Cherupayar Dosa Breakfast Recipes

ഇതിനു വേണ്ടി മീഡിയം സൈസ് സ്റ്റീൽ ഗ്ലാസ്സിൽ 2 ഗ്ലാസ്സ് അരിയാണ് എടുത്തിരിക്കുന്നത് ,ഇനി ഇതിലേക്ക് ഉള്ള ചെറുപയറും ഈ സ്റ്റീൽ ഗ്ലാസ്സിൽ തന്നെ 1/2 ഗ്ലാസ്സ് ആണ് , ഇത് രണ്ടും 6 മണിക്കൂർ കുതിർത്ത് എടുത്തിട്ട് ഉള്ളതാണ്. ഇനി ഇത് രണ്ടും നന്നായി കഴുകണം ശേഷം ആദ്യം അരി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് വെള്ളം ഒഴിച്ചു കൊടുക്കണം അരിയുടെ ഒപ്പമാണ് വെള്ളം ഒഴിച്ചു കൊടുക്കേണ്ടത് എന്നിട്ട് നന്നായി അരച്ചു എടുക്കണം ഇനി നമ്മൾ ഇതൊരു പാത്രത്തിലേക്ക് മാറ്റി

എടുക്കുകയാണ് ഇനി ഇതിലേക്ക് നമ്മൾ ചെറുപയർ കൂടെ അരച്ചു എടുക്കുകയാണ് , ചെറുപയർ നന്നായി കഴുകിയതിന് ശേഷം അതും മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുകയാണ് ശേഷം ആവശ്യത്തിനു വെള്ളം ചേർത്തു അരച്ചു കൊടുക്കുക ഇനി ഇതിലേക്ക് ചോറും കൂടെ അരച്ചു എടുക്കണം അതിനു വേണ്ടി 2 സ്റ്റീൽ ഗ്ലാസ് ചോർ ആണ് എടുത്തിരിക്കുന്നത്, ഇനി ഇതു നന്നായി അരച്ച് എടുക്കണം ,ഇപ്പൊൾ അത് നന്നായി തിക്ക് ആയി വന്നാൽ കുറച്ചു കൂടെ വെള്ളം ഒഴിച്ചു കൊടുത്ത് ലൂസ് ആക്കണം ശേഷം ഇതിലേക്ക് 2 നുള്ള് യീസ്റ്റ് ചേർത്തു കൊടുത്ത് നന്നായി അരച്ച് എടുക്കുക ,ഇനി ഇത് നേരത്തെ

അരച്ചു കൊടുത്ത അരിയുടെ മാവിലേക്ക് ഒഴിച്ചു കൊടുക്കുക ഇനി ഇതൊന്നു നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതൊരു ലൂസ് ആയ കൺസിസ്റ്റെൻസിയിലാണ് വേണ്ടത്.ശേഷം ഇത് അടച്ചു വെക്കുക ഇനി ഇതൊരു 8 മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക , ഇത് നന്നായി പൊങ്ങി വന്നതിനു ശേഷം ഇതൊന്നു നന്നായി ഇളക്കി എടുക്കണം , ഈ ഒരു സമയത്ത് ആണ് നമ്മൾ ഇതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കേണ്ടത് ശേഷം ഇതൊന്നു നന്നായി മിക്സ് ചെയ്ത് എടുക്കുക ഇപ്പൊൾ മാവ് റെഡി ആയിട്ടുണ്ട് ,ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുത്ത് ദോശ ചുട്ടെടുക്കുക ഇപ്പൊൾ അടിപൊളി ചെറുപയർ ദോശ റെഡി!! Azus Paradise Healthy Cherupayar Dosa Breakfast Recipes