ഇഡലിയും ദോശയും കഴിച്ചു മടുത്തില്ലേ..!! വായിൽ വെള്ളമൂറും ചെറുപയർ ഇഡ്ഡലി; ഇഡ്ഡലി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.. | Green gram Idly Recipe
Green gram Idly Recipe
Green gram Idly Recipe: എപ്പോഴും ഒരേ ബ്രേക്ക് ഫാസ്റ്റ് തന്നെയാണോ വീട്ടിൽ? പുട്ടും ദോശയും കഴിച്ച് മടുത്തു കാണും അല്ലേ? എങ്കിൽ ചെറുപയർ കൊണ്ട് ഒരു കിടിലൻ ഇഡ്ഡലി തയ്യാറാക്കിയാലോ.. അതുമാത്രമല്ല, ഇതിന്റെ കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ ക്യാരറ്റ് ചട്നിയും ഉണ്ടാക്കാം വളരെ എളുപ്പത്തിൽ.അപ്പോൾ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ..
Green gram Idly Recipe: Ingredients
- chilli – 2
- Green gram- 1/2 cup
- കടലപ്പരിപ്പ്
- ഉഴുന്നു പരിപ്പ്
- വാളൻപുളി
- Carrot
- onion
- Garlic
- Mustard
- Curry leaves
- Rava – 3 tbspn
- A pinch of cumin
How to make Green gram Idly Recipe
ആദ്യമായി ക്യാരറ്റ് ചട്നി ഉണ്ടാക്കുന്നതിനായി ഒരു പാൻ എടുക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. ശേഷം വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പും, അര ടീസ്പൂൺ കടലപ്പരിപ്പും , രണ്ടു വറ്റൽമുളകും ചേർക്കുക. തുടർന്ന് മീഡിയം സൈസിലുള്ള സവാള ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് അല്പം വാളൻ പുളിയും, കുറച്ച് വെളുത്തുള്ളിയും, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും ചേർക്കുക. തുടർന്ന് രണ്ടുമിനിറ്റ് നന്നായി വയറ്റിയെടുക്കുക.
ഇനി ഇത് ചൂടാറിയതിനു ശേഷം അല്പം ഉപ്പും വെള്ളവും ചേർത്ത് മിക്സി ജാറിലിട്ട് അരച്ചെടുക്കുക.ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇനി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് അത് ചൂടായതിനു ശേഷം അല്പം കടുകും, കറിവേപ്പിലയും, വറ്റൽമുളകും ചേർത്ത് വയറ്റി എടുക്കാം. തുടർന്ന് അരച്ചുവച്ച കൂട്ടിലേക്ക്, അഥവാ ചട്നിയിലേക്ക് ഇത് ഒഴിക്കാം. ഇനി ഇഡ്ഡലി തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ റവ എടുക്കുക. ശേഷം അത് അഞ്ചു മിനിറ്റ് വെള്ളം
ഒഴിച്ച് കുതിരാനായി വെക്കുക. പിന്നീട് മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും, അരക്കപ്പ് കുതിർത്ത് വച്ച ചെറുപയറും, രണ്ട് പച്ചമുളകും, അര ടീസ്പൂൺ ചെറിയ ജീരകവും എടുക്കുക. തുടർന്ന് ആവശ്യത്തിന് ഉപ്പും, അല്പം മഞ്ഞൾപൊടിയും കായപ്പൊടിയും,കുതിർത്തുവെച്ച റവയും ഒഴിക്കണം.ശേഷം നന്നായി അരച്ചെടുക്കുക. മാവ് ഒരുപാട് ലൂസായി പോവാൻ പാടില്ല. ഇനി ഇതിലേക്ക് ഒന്നര ടീസ്പൂൺ എനോ ചേർക്കണം. വളരെ സോഫ്റ്റ് ആയ ഇഡ്ഡലി ലഭിക്കാനാണ് എനോ ചേർക്കുന്നത്.തുടർന്ന് ഇവയെല്ലാം നന്നായി മിക്സാക്കിയുതിന് ശേഷം ഇഡ്ഡലി പാത്രത്തിൽ അല്പം എണ്ണ പുരട്ടി മാവ് ഒഴിച്ചു കൊടുക്കാം. തുടർന്ന് ഇത് മൂന്നു മിനിറ്റ് നേരം സ്റ്റീo ചെയ്യാൻ വെക്കാം. വെന്തു കഴിഞ്ഞതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. Video Credit : BeQuick Recipes Green gram Idly Recipe
Health Benefits of Green Gram (Moong Dal)
- Rich in Protein: An excellent plant-based protein source, ideal for vegetarians and vegans. Supports muscle growth, repair, and overall body strength.
- Boosts Digestion; High in dietary fiber, which helps improve digestion and prevent constipation. Easy to digest and gentle on the stomach, making it ideal for all age groups.
- Supports Weight Loss :Low in fat and calories, yet high in nutrients and fiber. Keeps you full for longer, reducing hunger and helping manage weight.
- Controls Blood Sugar: Low glycemic index helps regulate blood sugar levels, making it suitable for diabetics. Contains complex carbs that release energy slowly.
കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ