Green chilli fry recipe

പച്ചമുളക്‌ ഇതുപോലൊന്ന് വറുത്തു നോക്കിയിട്ടുണ്ടോ ? ആർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം നിങ്ങൾക്കായി ഇതാ… | Green chilli fry recipe

Green chilli fry recipe

Green chilli fry recipe: കൂടുതലും ആളുകൾക്ക് ഇഷ്ട്ടമുള്ള രുചി എന്ന് പറയുന്നത് എരിവാണ്. അതുകൊണ്ട് തന്നെ ഭക്ഷണം എത്രത്തോളം സ്പൈസി ആക്കാം എന്നാണ് ആളുകൾ ചിന്തിക്കുന്നത്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് എരിവ് ഇഷ്ടമുള്ളവരുടെ ചുണ്ടും നാവും ഒക്കെ നീറ്റുന്ന നല്ല പച്ച മുളക് വറുത്തെടുക്കുന്നതാണ്. ഇത് ഉണ്ടാക്കുന്നത് സാധാരണ രീതിയിലല്ല.

ചെറിയൊരു വ്യത്യാസത്തിലാണ് ഉണ്ടാക്കുന്നത്. അത് എങ്ങനെ എന്ന് നോക്കാം. നല്ലൊരു ഈവനിംഗ് സ്നാക്സ് ആയോ സമൂസ അങ്ങനെയുള്ള സാധനങ്ങളുടെ കൂടെ ഇത് കഴിക്കാം. ഷവർമയുടെ കൂടെ കഴിക്കാനും ഇത് ബെസ്റ്റ് ആണ്. ഈ സ്പൈസി ആഹാരം ഉണ്ടാക്കാൻ നമുക്ക് ആവശ്യം നല്ല നീളമുള്ള പച്ചമുളക് ആണ്. ഉണ്ട പച്ചമുളക് നല്ല എരിവ് അധികം ഉള്ളതാണ്. അത്ര എരിവുള്ള മുളക് ഇതിന് എടുക്കാറില്ല.പച്ചമുളക് കഴുകി ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക.

ഒട്ടും ജലാംശം വേണ്ട. ജലാംശം ഉണ്ടെങ്കിൽ ഇത് ചട്ടിയിൽ ഇടുമ്പോൾ പൊട്ടാൻ സാധ്യത ഉണ്ട്.ഇനി എടുത്തുവെച്ചിരിക്കുന്ന മുളക് നെടുകെ കീറി രണ്ടാക്കി എടുക്കണം. അതിനുശേഷം. ഒരു ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ഒന്ന് ചൂടാകാൻ വെക്കാം. അതിന് ശേഷം കീറി വെച്ചിരിക്കുന്ന മുളക് ഇതിലേക്ക് ഇട്ട് കൊടുക്കാം. ഏകദേശം നിറം ഒന്ന് മാറി വരുമ്പോൾ നമുക്ക് ഒരു അടപ്പ് ഉപയോഗിച്ച് ഇതൊന്ന് അടച്ചു വെക്കാം. ഇനി ഇതിലേക്ക് പൊടികൾ ചേർക്കാം.

അര ടീസ്പൂണ് മുളകുപൊടി,അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇതിലേക്ക് ചേർക്കാം. ഒപ്പം അൽപ്പം ഗരം മസാല പൊടിയും ചേർത്ത് ഇത് നന്നായി ഒന്ന് ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങ പകുതി പിഴിഞ്ഞത് ചേർത്ത് നന്നായി ഒന്ന് ഇളക്കി എടുക്കാവുന്നതാണ്. ബാക്കി വീഡിയോയിൽ നിന്നറിയാം.