Fish Roast Recipe

ഒരിക്കലെങ്കിലും മീൻ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.!! കഴിക്കാത്തവരും കഴിച്ചുപോകും | Fish Roast Recipe

Fish Roast Recipe

Fish Roast Recipe: പലതരം മീൻ വിഭവങ്ങൾ കഴിച്ചിട്ടുണ്ടാകും, പക്ഷെ ഇങ്ങനെ ഒരു ഫിഷ് റോസ്റ്റ് കഴിച്ചിട്ടുണ്ടോ, ചിക്കൻ പോലെ മീൻ തയ്യാറാക്കിയാൽ വെറുതെ കഴിക്കാൻ തന്നെ തോന്നി പോകും, ഇങ്ങനെ ഒക്കെ മീൻ വിഭവങ്ങൾ തയ്യാറാക്കാമായിരുന്നോ, ഇനിയെങ്കിലും എല്ലാവരും ഇങ്ങനെ കഴിച്ചു നോക്കൂ. ദശ കട്ടിയുള്ള മുള്ള് കളഞ്ഞ മീൻ ആണ്‌ ഇതിനു വേണ്ടത്, മീൻ നന്നായി വൃത്തിയാക്കി എടുക്കുക.

മീനിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് മീൻ ഓരോന്നായി ചേർത്ത് വറുത്തു എടുക്കുക. മീൻ മുഴുവനും മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ചീന ചട്ടിയിൽ കുറച്ചുകൂടി എണ്ണ ഒഴിച്ച് ചൂടാക്കി, കടുക് പൊട്ടിച്ചു കറി വേപ്പില ചേർത്ത്,

അതിനൊപ്പം ഇഞ്ചി, വെളുത്തുള്ളി ചേർത്ത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കുക.അതിലേക്ക് കുരുമുളക് പൊടി, മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി, നാരങ്ങാ നീര്, ചുവന്ന മുളക് ചതച്ചത്, മല്ലി പൊടി എന്നിവ ചേർത്ത് നല്ല ഡ്രൈ ആയി വറുത്തു എടുക്കുക. മസാല തയ്യാറായാൽ അതിലേക്ക് വറുത്തു വച്ചിട്ടുള്ള മീൻ കൂടെ ചേർത്ത് കൊടുക്കുക.

വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു ഫിഷ് റോസ്റ്റ് തയ്യാറാക്കി എടുക്കുക. ചോറിനൊപ്പം മാത്രമല്ല, ഗസ്റ്റ് വരുമ്പോൾ ഒരു സ്പെഷ്യൽ വിഭവം ആയിട്ടും, കൂടാതെ സ്നാക്ക് പോലെയും കഴിക്കാനും ഒക്കെ ഈ വിഭവം നല്ലതാണ്. മീൻ വിഭവങ്ങൾ കൂടുതൽ കഴിപ്പിക്കാനും ഇങ്ങനെ തയ്യാറാക്കി നോക്കുന്നത് വളരെ നല്ലതാണ്. Sheeba’s Recipes Fish Roast Recipe