അടുത്ത തവണ മീൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് കറി വെച്ചുനോക്കൂ.! ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി മീൻ കറി ഇതാ | Fish Curry with Coconut Milk
Fish Curry with Coconut Milk
Fish Curry with Coconut Milk: ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും എല്ലാം കഴിക്കാൻ പറ്റിയ ഈ കിടിലൻ മീൻ കറിയുടെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, എന്നാൽ എങ്ങനെയാണ് ഇതുണ്ടാക്കുക എന്ന് നോക്കിയാലോ?!
- മീൻ – 500g
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- ഉലുവ – ഒരു നുള്ള്
- ചെറിയ ഉള്ളി – 10 എണ്ണം
- സവാള – 1/2 മുറി
- കറിവേപ്പില
- ഇഞ്ചി – ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
- പച്ചമുളക് – 5 എണ്ണം
- തക്കാളി- 1
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- മുളക് പൊടി – 1 1/2
- മല്ലിപൊടി- 1 ടീസ്പൂൺ
- കുടംപുളി- 2 എണ്ണം
- ഉപ്പ്
- കറിവേപ്പില
- തേങ്ങ പാൽ – 1 കപ്പ്
- വറുത്ത ഉലുവ പൊടി – 1 നുള്ള്
ആദ്യം ഒരു മൺചട്ടി അടുപ്പത്ത് വെച്ചു രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക, ഇതിലേക്ക് ഒരു നുള്ള് ഉലുവ ഇട്ടുകൊടുക്കുക, ഉലുവ ബ്രൗൺ കളർ ആയി വരുമ്പോൾ അത്യാവശ്യം വലിപ്പമുള്ള ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത്, സവാളയുടെ പകുതി ചെറുതായി അരിഞ്ഞത്, കുറച്ചു കറിവേപ്പില എന്നിവ ഇട്ടുകൊടുത്ത് മീഡിയം തീയിൽ വെച്ച് വയറ്റിയെടുക്കുക, ഇനി ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, 1 ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്, 5 പച്ചമുളക് നീളത്തിൽ കീറിയത്,
എന്നിവ ഇട്ടുകൊടുത്തു വയറ്റിയെടുക്കാം , ഉള്ളിയുടെ നിറം മാറി വരുമ്പോൾ മീഡിയം സൈസ് വലുപ്പമുള്ള ഒരു തക്കാളി അരിഞ്ഞത് ഇട്ടുകൊടുത്ത് നന്നായി വഴറ്റിയെടുക്കുക, വഴന്ന് വരുമ്പോൾ തീ കുറച്ചുവെച്ച് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ ഇട്ട് കൊടുത്ത് നന്നായി ഒന്നര മിനുട്ട് ഇളക്കി കൊടുക്കുക, പച്ചമണം പോയാൽ ഇതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം രണ്ട് കുടംപുളി മുക്കാൽ മണിക്കൂർ ചൂട് വെള്ളത്തിൽ രണ്ടായി കീറി ഇട്ടു കൊടുത്തത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം, ഇത് 3 മിനുട്ട് തിളപ്പിക്കുക, വെള്ളം വറ്റി തുടങ്ങിയാൽ ഇതിലേക്ക് അര കിലോ മീന് ഇട്ടുകൊടുക്കുക( ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം), ശേഷം കുറച്ചു കറിവേപ്പില ചേർത്തു കൊടുത്ത് മീഡിയത്തിന്റെയും ലോ ഫ്ലെയിമിന്റെയും ഇടയിൽ ഇട്ട് അടച്ചുവെച്ച് വേവിച്ചെടുക്കാം, ഇടക്കൊന്നു ചുറ്റിച്ചു കൊടുക്കുക, മീൻ വെന്തു കഴിഞ്ഞാൽ തീ കുറച്ചു വയ്ക്കുക, ശേഷം ഇതിലേക്ക് തിക്ക് ആയിട്ടുള്ള തേങ്ങാപ്പാല് ഒഴിച്ചു കൊടുക്കുക, കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കുക, ഈ സമയത്ത് ഉപ്പില്ലെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കാം, ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, ഒന്ന് ചൂടാവാൻ ലോ ഫ്ലെയിമിൽ വച്ചു കൊടുക്കുക, ഈ സമയത്ത് ഇതിലേക്ക് വറുത്ത് പൊടിച്ച ഉലുവാപ്പൊടി ഒരു നുള്ള് ഇട്ടുകൊടുക്കുക, ശേഷം വീണ്ടും ചുറ്റിച്ചു കൊടുക്കുക തിളക്കാൻ തുടങ്ങുന്ന സമയത്ത് തീ ഓഫ് ചെയ്യുക, ഇപ്പോൾ നമ്മുടെ കിടിലൻ മീൻ കറി തയ്യാറായിട്ടുണ്ട്!!! Fish Curry with Coconut Milk