Finger Millet Ragi appam recipe

റാഗി കഴിയ്ക്കാൻ മടിയുള്ളവരാണോ ? എങ്കിൽ ഇങ്ങനെ ഒന്ന് അപ്പം ഉണ്ടാക്കി നോക്കൂ.. വളരെ ഹെൽത്തി ആയ ബ്രേക്ക്ഫാസ്റ്റ് | Finger Millet Ragi appam recipe

Finger Millet Ragi appam recipe

Finger Millet Ragi appam recipe: രാവിലെ നല്ല പഞ്ഞി പോലത്തെ അപ്പവും നല്ലൊരു കറിയും ആണെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഗംഭീരമാകും, ഇത്രകാലം റാഗി കൊണ്ട് ഒരു പലഹാരം ആലോചിച്ചു പോലും കാണില്ല. പക്ഷെ ഇത്രകാലം അപ്പം കഴിക്കുമ്പോൾ അറിയാതെ പോയല്ലൊ ഇങ്ങനെ ഒരു ഭക്ഷണം. പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണത്തിനു റാഗി അപ്പം. യീസ്റ്റും സോഡാപൊടിയും

ഇല്ലാതെ തന്നെ പഞ്ഞി പോലെ റാഗി അപ്പം തയ്യാറാക്കാം.കറി ഇല്ലെങ്കിലും കഴിക്കാവുന്ന ഒന്നാണ് ഈ അപ്പം. കൂടാതെ റാഗി കഴിക്കാത്ത കുട്ടികളെ കഴിപ്പിക്കാനും ഈ ഒരു ഐഡിയ വളരെ നല്ലതാണ്. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പ് മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ്

ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം. തയ്യാറാക്കുന്ന വിധം നോക്കാം. തേങ്ങാ വെള്ളം ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു പുളിക്കാൻ വയ്ക്കുക (ഒരു ദിവസം വേണ്ടി വരും) ശേഷം പുളിച്ച തേങ്ങാ വെള്ളവും, റാഗിപ്പൊടിയും, ചോറും, തേങ്ങ ചിരവിയതും, 1 ടേബിൾസ്പൂൺ പഞ്ചസാരയും,

1/4 ടീസ്പൂൺ ഉപ്പും ചേർത്ത് അരച്ച് പൊങ്ങാൻ വയ്ക്കുക. 8 മണിക്കൂർ ആകുമ്പോഴേക്കും ഇത് പൊങ്ങി വരും. അപ്പം ചുടുമ്പോൾ തവയോ അപ്പ ചട്ടിയോ ഉപയോഗിക്കാം. തവയിലേക്ക് ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക. മാവ് വെന്ത് അതിൽ ചെറിയ ചെറിയ ഹോൾസ് വരുമ്പോൾ തീ കുറച്ചു അടച്ചു വച്ച് വേവിക്കുക. ഒരു മിനിറ്റ് കഴിയുമ്പോൾ അപ്പം റെഡി. ചൂടോടെ വിളമ്പാം .Jess Creative World Finger Millet Ragi appam recipe

Finger Millet (Ragi) Appam is a healthy and delicious South Indian breakfast or snack made using ragi flour, known for its high calcium and fiber content. To prepare, mix 1 cup of ragi flour with ½ cup of grated coconut, 1 tablespoon of jaggery (adjust to taste), a pinch of salt, and water to form a smooth, pourable batter. For added softness, you can mix in a small amount of fermented idli or dosa batter or a spoon of curd. Let the batter rest for 15–20 minutes. Heat an appam pan (appe pan or paniyaram pan), grease the moulds lightly with oil, and pour in the batter. Cook on low-medium heat until the bottoms are golden and the tops are firm, flipping once if needed. Serve warm with chutney or enjoy plain as a wholesome, nutritious treat.

ആലൂ പൊറോട്ട പെര്‍ഫെക്റ്റായി വീട്ടിൽ എങ്ങനെ ഉണ്ടാക്കാം.!! എത്ര കഴിച്ചാലും മതിവരില്ല.. | Easy Aloo Paratha recipe