കുട്ടികൾ സ്കൂളിൽ നിന്നും വരാൻ ആയോ ? ഇതാ ഞൊടിയിടയിൽ അടിപൊളി സ്നാക്ക്; പാത്രം കാലിയാകുന്ന വഴിയറിയില്ല | Easy variety omelette bun recipe
Easy variety omelette bun recipe
കുട്ടികൾക്ക് സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്ന് തലപ്പുകഞ്ഞു ആലോചിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നും ബിസ്ക്കറ്റും ബ്രെഡും ഒക്കെ കൊടുത്തു വിടുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ അതിലേക്കായി ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ ഉള്ളത്. ഫ്രിഡ്ജിൽ നോക്കിക്കേ. രണ്ട് മുട്ട ഇല്ലേ?
ആ രണ്ട് മുട്ട ഇങ്ങു എടുത്തോളൂ. ഒരു ബൗളിലേക്ക് സവാള കുനു കുനാ അരിഞ്ഞതും കാരറ്റ് ചെറുതായി അരിഞ്ഞതും ഉപ്പും ഒരു പച്ചമുളകും ഇട്ട് നന്നായി കൈ കൊണ്ട് ഞെരടുക. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. എല്ലാം കൂടി നന്നായി യോജിപ്പിച്ചിട്ട് ഒരു കുഴിയുള്ള ചീനചട്ടിയിൽ ഒഴിക്കുക. ഏറ്റവും നല്ലത് കടുക് വറുക്കാൻ എടുക്കുന്ന കുഴിയുള്ള പാത്രമാണ് . പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചിട്ടു വേണം മുട്ട ഒഴിക്കാൻ.
മുട്ട ചെറിയ തീയിൽ വേണം വേവിക്കാൻ. പല പ്രാവശ്യം തിരിച്ചും മറിച്ചും ഇട്ട് വേണം വേവിക്കാൻ. മുട്ട വെന്തു എന്ന് thonni കഴിഞ്ഞാൽ അടുത്ത മുട്ടയും ഇത് പോലെ ചെയ്യാം. ഓംലെറ്റ് ബൺ തയ്യാർ. കുട്ടികൾക്ക് സ്നാക്ക്സ് ആയിട്ട് ഉണ്ടാക്കി സ്കൂളിലേക്ക് കൊടുത്തു വിടാൻ പറ്റിയ ഒന്നാണ് ഈ ഓംലറ്റ് ബൺ. കുട്ടികൾക്ക് മാത്രം അല്ല. മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ റെസിപി.
വൈകുന്നേരം ഓഫീസ് കഴിഞ്ഞു വരുമ്പോൾ ഭർത്താവിനും ഉണ്ടാക്കി കൊടുത്തു നോക്കു. പുള്ളി എന്നും ചോദിക്കാൻ തുടങ്ങും. അതു മാത്രം അല്ല. വളരെ ആരോഗ്യപ്രദമായ ഭക്ഷണം കൂടിയാണ് ഈ ബൺ. മുട്ടയും പച്ചക്കറികളും അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം. എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കരുതേ. കടുക് വറുക്കുന്ന ആ പാത്രം ഏതെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കാം. Izzah’s Food World