ചപ്പാത്തിയുടെയും ചോറിന്റെയും കൂടെ കഴിക്കാൻ ഇനി വേറൊന്നും വേണ്ട.! ഈ ഒരൊറ്റ റെസിപ്പി മാത്രം മതി | Easy Ulli Curry Recipe
Easy Ulli Curry Recipe
Easy Ulli Curry Recipe: രാവിലെ ഓഫീസിൽ പോകുമ്പോൾ തിരക്കിട്ട് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ബുദ്ധിമുട്ടാണോ. എന്ത് കറി ഉണ്ടാക്കുമെന്ന് ടെൻഷനുണ്ടോ. എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഉള്ളി കറി പരിചയപ്പെട്ടാലോ.. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
Ingredients: Easy Ulli Curry Recipe
- Mustard
- Grated chillies – two
- Curry leaves
- Onions – two
- Garlic – ten
- Green chillies – two
- Garlic – four
- Coriander powder – half a teaspoon
- Garlic powder
- Turmeric powder
- Chilli powder
- Tomato – one
- Garlic powder – quarter teaspoon
How to make Easy Ulli Curry Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതൊന്ന് ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുകും,രണ്ടു വറ്റൽമുളകും, അല്പം കറിവേപ്പിലയും ഇട്ടു കൊടുക്കാം. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. ഇനി ഇതിന്റെ നിറം മാറി വരുന്നത് വരെ വയറ്റുക. ശേഷം പത്ത് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളകും, ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് നാല് വെളുത്തുള്ളി അരിഞ്ഞത് ഇതിലേക്ക് ഇട്ട് നന്നായി വയറ്റുക. ഇനി അര ടീ സ്പൂൺ മല്ലിപ്പൊടിയും, കാൽ ടീ സ്പൂൺ മഞ്ഞൾ പ്പൊടിയും,
ഒരു ടീ സ്പൂൺ മുളക് പൊടിയും ചേർക്കാം. പൊടികളുടെ പച്ച മണം മാറി വരുന്നതുവരെ ഇളക്കുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഇട്ട് കൊടുക്കുക. തുടർന്ന് തക്കാളി നന്നായി ഉടഞ്ഞു വരുന്നത് വരെ മിക്സ് ചെയ്യാം. ഇനി അല്പം പുളി വെള്ളവും ചേർത്ത് നന്നായി ഇളക്കി തിളപ്പിച്ചെടുക്കണം. തുടർന്ന് കാൽ ടീ സ്പൂൺ കായപ്പൊടിയും, രണ്ട് കപ്പ് വെള്ളവും ചേർത്ത് മിക്സ് ചെയ്യാം. പിന്നീട് ഇത് നന്നായി കുറുകി വരുന്നത് വരെ ഇളക്കുക. ഇനി ഉപ്പ് പാകമാണെന്ന് ഉറപ്പു വരുത്തി പൊടികളെല്ലാം ബാലൻസ് ചെയുന്നതിനായി അര ടീ സ്പൂൺ ശർക്കര ചിരകിയത് കൂടെ ഇട്ട് കൊടുക്കാം. ശേഷം നന്നായി ഇളക്കി അടച്ചു വെക്കുക. ടേസ്റ്റി ഉള്ളിക്കറി റെഡി. Video Credit : Amma Secret Recipes Easy Ulli Curry Recipe
Easy Ulli Curry is a simple yet flavorful Kerala-style onion curry made using shallots (ulli) sautéed in coconut oil and simmered in a spicy, tangy gravy. This quick dish features ingredients like mustard seeds, curry leaves, green chilies, turmeric, chili powder, and sometimes tamarind or tomato for added zing. The caramelized shallots release a natural sweetness that balances the heat and acidity of the curry, making it a perfect side for rice, dosa, idiyappam, or chapati. With minimal ingredients and rich traditional taste, this ulli curry is a comforting and easy-to-make dish for everyday meals.