വെറും 5 മിനുട്ടിൽ അമ്പലത്തിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ നെയ്‌പായസം തയാറാക്കിയാലോ ? | Easy Tasty Temple Ney Payasam in Cooker Recipe
Easy Tasty Temple Ney Payasam in Cooker Recipe
Easy Tasty Temple Ney Payasam in Cooker Recipe: ഇന്ന് നമ്മൾ തയാറാക്കാൻ പോകുന്നത് നെയ് പായസമാണ്. അതും വെറും അഞ്ച് മിനുട്ടിൽ തന്നെ. അമ്പലത്തിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ തന്നെ നമ്മുക്ക് ഇത് ചെയ്തെടുക്കാവുന്നതാണ്. ആദ്യം വേണ്ടത് അരിയാണ്. ഉണക്കലരി ആണ് ഉപയോഗിക്കുന്നത്. 1 കപ്പ് അരി നമുക്ക് 4 മണിക്കൂർ എങ്കിലും മിനിമം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
അതിനുശേഷം നമുക്ക് കുക്ക് ചെയ്യാം. ഇത് 1 കുക്കർ ലോട്ട് നമുക്ക് ഇട്ടുകൊടുക്കാം..ഓവർ ആയിട്ട് കുക്ക് ചെയ്യാൻ പാടില്ല നെയ്പായസം ആവുമ്പോൾ ഇതിലോട്ട് നമുക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ചുകൊടുക്കാം. ശേഷം അടച്ചു വെച്ചിട്ട് മീഡിയം ഫ്ലേമിൽ രണ്ട് വിസിൽ. ഇനി നമുക്ക് ഇതിലോട്ട് ചേർത്ത് കൊടുക്കേണ്ടത് ശർക്കര
ഉരുക്കിയതാണ്. ശർക്കര ഉരുക്കി അരിച്ചു വച്ചിരിക്കുന്ന ശർക്കരയാണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. അര കിലോ ശർക്കര 1 ഗ്ലാസ് വെള്ളത്തിൽ ഒരുക്കിവെച്ചിട്ടുണ്ട്. ആദ്യം തന്നെ ഒരുപാട് ഒഴിക്കണ്ട. പിന്നെ നമുക്ക് ചേർത്തു കൊടുക്കേണ്ടത് നെയ്യാണ്. ശേഷം കുറച്ചു ചുക്കുപൊടി കൂടി, പിന്നെ കുറച്ചു ചൂടുവെള്ളം കൂടി ചേർത്ത് കൊടുക്കണം. കുറച്ചു ഉപ്പ് കൂടി വേണം. Veena’s Quick Recipes