Easy Soya Chunks Curry

ഇറച്ചി കറിയുടെ അതെ ടേസ്റ്റിൽ കിടിലൻ സോയ ചങ്ക്‌സ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിച്ചു പോകും!! | Easy Soya Chunks Curry

Easy Soya Chunks Curry

Easy Soya Chunks Curry : വെജിറ്റേറിയൻസിനും, നോൺ വെജിറ്റേറിയൻസിനും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവം ആയിരിക്കും സോയ ചങ്ക്‌സ് ഉപയോഗിച്ച് തയ്യാറാക്കുന്ന കറി. ഏകദേശം ഇറച്ചിക്കറിയുടെ അതേ രുചിയിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സോയാ കറി എങ്കിലും, അത് കൃത്യമായ രീതിയിൽ അല്ല ഉണ്ടാക്കുന്നത് എങ്കിൽ ഒരു പ്രത്യേക മണം കറിയിൽ ഉണ്ടാകുന്നതാണ്. കറിയിലേക്ക് ചേർക്കുന്ന എല്ലാ മസാല കൂട്ടുകളും സോയയിലേക്ക് നല്ലതുപോലെ ഇറങ്ങി പിടിച്ച് രുചിയോട് കൂടിയ സോയക്കറി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

സോയ ചങ്ക്സ് – 2 കപ്പ്
സവാള – വലുത് ഒരെണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി – ഒരു പിടി അളവിൽ ചതച്ചെടുത്തത്
കറിവേപ്പില – 1 തണ്ട്
പച്ചമുളക് – 1 എണ്ണം
തേങ്ങ – 1 കപ്പ്
ജീരകം – 1 പിഞ്ച്
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
കുരുമുളക് പൊടിച്ചത് – കാൽ ടീസ്പൂൺ
ഗരം മസാല – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് കുറച്ച് ഉപ്പുമിട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി വെട്ടിതിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ ഇട്ടു കൊടുക്കാവുന്നതാണ്. സോയാബീൻ വെള്ളത്തിൽ കിടന്ന് ഒന്ന് വെന്തു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ശേഷം വെള്ളത്തിന്റെ ചൂടൊന്ന് പോകാനായി മാറ്റിവയ്ക്കാം. അതിന്റെ ചൂട് പോയി കഴിഞ്ഞാൽ കൈ ഉപയോഗിച്ച് നല്ലതുപോലെ സോയാബീനിലെ വെള്ളമെല്ലാം പിഴിഞ്ഞ് കളയണം. അടുത്തതായി കറിയിലേക്ക് ആവശ്യമായ

മസാലക്കൂട്ട് തയ്യാറാക്കാം. മസാലക്കൂട്ട് ചേർത്ത് കൊടുക്കുന്നതിന്റെ അളവ് കൃത്യമല്ല എങ്കിൽ കറിക്ക് ഉദ്ദേശിച്ച രീതിയിൽ സ്വാദ് ലഭിക്കണമെന്നില്ല. അതിനായി എടുത്തുവച്ച എല്ലാ പൊടികളും ഉള്ളിയും, പച്ചമുളകും, തക്കാളിയും, കറിവേപ്പിലയും സോയാബീനിലേക്ക് ഇട്ട് കുറച്ച് വെള്ളവും ചേർത്ത് അടച്ചു വെച്ച് 15 മിനിറ്റ് നേരം വേവിച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് അരപ്പിന് ആവശ്യമായ കാര്യങ്ങൾ ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ ഇട്ടു കൊടുക്കുക. തേങ്ങ നല്ലതുപോലെ

നിറം മാറി ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് ജീരകം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം സ്റ്റൗ ഓഫ് ചെയ്തു ചൂടാറാനായി മാറ്റി വയ്ക്കാം. ഈയൊരു സമയം കൊണ്ട് കറി നല്ലതുപോലെ തിളച്ച് വരുന്നതായിരിക്കും. ശേഷം എടുത്തു വച്ച തേങ്ങയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം മാത്രം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആ ഒരു കൂട്ടു കൂടി കറിയിലേക്ക് ചേർത്ത് കുറച്ചു കറിവേപ്പില കൂടി മുകളിലായി തൂവി അല്പനേരം കൂടി അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയം കറിയിലേക്ക് ആവശ്യമായ ഉപ്പുണ്ടോ എന്ന കാര്യം നോക്കി ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കറി നല്ലതുപോലെ തിളച്ചു കുറുകി വറ്റി തുടങ്ങിയാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഗ്രേവിയുടെ കൺസിസ്റ്റൻസിക്ക് അനുസൃതമായി വെള്ളത്തിന്റെ

അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ സോയാബീൻ കറി വയ്ക്കുകയാണെങ്കിൽ ഇറച്ചിക്കറിയുടെ അതേ രുചി തന്നെ ലഭിക്കുന്നതാണ്. ഇനി ഗ്രേവി ചൂടോടുകൂടി തന്നെ ചപ്പാത്തി അല്ലെങ്കിൽ മറ്റു പലഹാരങ്ങളോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. സോയ ചങ്ക്സ് കറി വയ്ക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ കഷ്ണത്തിലേക്ക് നല്ലതുപോലെ മസാല കൂട്ടുകളെല്ലാം പിടിച്ച് ഇറങ്ങുന്നതാണ്. പ്രത്യേകിച്ച് നോൺവെജ് വിഭവങ്ങൾ കഴിക്കാത്തവർക്ക് ഈയൊരു രീതിയിൽ കറിവെച്ച് കൊടുക്കുകയാണെങ്കിൽ തീർച്ചയായും ഇഷ്ടപ്പെടും. അതുപോലെ കറി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചൂട് വെള്ളത്തിൽ നിന്നും എടുക്കുന്ന സോയയിൽ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടുള്ളതല്ല. അതല്ലെങ്കിൽ വെള്ളത്തിന്റെ ടേസ്റ്റ് ആയിരിക്കും സോയയിൽ മുഴുവൻ ഉണ്ടാവുക. അവസാനമായി കറിയിലേക്ക് കുറച്ച് കറിവേപ്പില കൂടി വിതറി കൊടുക്കാവുന്നതാണ്.