വായിലിട്ടാൽ അലിഞ്ഞുപോകും.!! അട ഒരുതവണ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. ഒഴിച്ചട റെസിപ്പി | Easy Soft Ada recipes
Tasty Easy Soft Ada recipes
Easy Soft Ada recipes: ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒരൽപം മധുരമായാലോ. ഇലയട കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ മധുരത്തോടുള്ള ആഗ്രഹത്തിനും പരിഹാരമാണ്. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച് തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്.
Ingredients:
- Grated coconut – 1/2 cup
- Jaggery powder – 3 tablespoons
- Rice flour – 1 cup
- Melted ghee – 1 tablespoon
- Water
ആദ്യം ഒരു വലിയ വാഴയില എടുത്ത് തീ കത്തിച്ച് നല്ലപോലെ രണ്ട് വശവും ചൂടാക്കി വാട്ടിയെടുക്കുക. ഇല മുറിക്കുമ്പോഴും മടക്കുമ്പോഴും കീറിപ്പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വാഴയിലയുടെ നടുഭാഗത്തെ തണ്ട് മുറിച്ച് മാറ്റാം. ശേഷം ഈ ഇലയെ മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിലേക്ക് ഒരു മീഡിയം വലുപ്പത്തിലുള്ള നാളികേരത്തിന്റെ കാൽ ഭാഗത്തോളം തേങ്ങ ചിരകിയത് എടുക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബെല്ലം പൊടി ചേർത്ത് മിക്സ് ചെയ്യുക. പൊടില്ലെങ്കിൽ ബെല്ലം ഉരുക്കി അരിച്ചൊഴിച്ച് നന്നായി വറ്റിച്ചെടുക്കുക.
പതഞ്ഞ പാകമായി വരുമ്പോൾ അതിലേക്ക് നാളികേരം ഇട്ടിളക്കിയാൽ മതിയാവും. അടുത്തതായി ഒരു ബൗളിലേക്ക് നൈസ് അരിപ്പൊടി ഒരു കപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഉരുക്കിയ നെയ്യും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ് ഇലയട. ഇലയിൽ തയ്യാറാക്കുന്ന ഈ ഒഴിച്ചട നിങ്ങളും ഉണ്ടാക്കി നോക്കൂ.
Ingredients
- Rice flour – 1 cup
- Grated coconut – ½ cup
- Jaggery – ½ cup (melted and strained)
- Cardamom powder – ¼ tsp
- Water – as needed
- Banana leaves – cleaned and slightly wilted over flame
Method
- Prepare Filling:
- Mix grated coconut, melted jaggery, and cardamom powder in a bowl. Keep aside.
- Make Dough:
- Boil water and add it gradually to rice flour. Mix well to form a soft, smooth dough.
- Assemble Ada:
- Cut banana leaves into rectangular pieces.
- Spread a thin layer of dough over the leaf.
- Place coconut-jaggery filling in the center.
- Fold the leaf in half to cover the filling.
- Steam Cook:
- Arrange the folded leaves in a steamer.
- Steam for 10–12 minutes until cooked.
- Serve:
- Carefully peel off the banana leaf and enjoy warm, soft ada.
