മത്തൻ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കഴിക്കും.!! കുറഞ്ഞ സമയം കൊണ്ട് കിടിലൻ ടേസ്റ്റിൽ മത്തങ്ങക്കറി | Easy Sadya special Mathanga Curry
Easy Sadya special Mathanga Curry
Easy Sadya special Mathanga Curry: മത്തങ്ങ കറി അത് വളരെ എളുപ്പത്തിൽ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന വളരെ രുചികരമായ കറി ആണ്ഈ മത്തങ്ങ വെച്ചിട്ടുള്ള കറി ചോറിന്റെ ഒപ്പം കഴിക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് മത്തങ്ങ ചേർത്തിട്ടുള്ള പലതരം വിഭവങ്ങൾ.ചെറിയൊരു മധുരവും മത്തങ്ങയുടെ
ഒരു കളറും ഒക്കെ വളരെ നല്ലതാണ്, അതുപോലെതന്നെ ഒത്തിരി അധികം ഗുണങ്ങൾ ഉള്ള ഒന്നാണ് മത്തങ്ങ. രാവിലെ പെട്ടെന്ന് തയ്യാറാക്കാനും, ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റിയ വളരെ നല്ലൊരു വിഭവമാണ് മത്തങ്ങ ചേർത്തിട്ടുള്ള ഈ കറി മാത്രം മതി ചോറ്കഴിക്കാം.എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം മത്തങ്ങ കുരു കളഞ്ഞു വൃത്തിയായി ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് കഴുകിയെടുക്കുക. അതിനുശേഷം
മിക്സിയുടെ ജാറിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് മത്തങ്ങയും, ഒപ്പം തന്നെ കുരുമുളകും, മുളക് പൊടിയും, ഒപ്പം മഞ്ഞൾപൊടിയും, ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം.വെന്ത് കഴിഞ്ഞ് കുക്കർ തുറന്ന് ഇതൊരു സ്പൂൺ കൊണ്ട് നന്നായി മത്തങ്ങ ഉടച്ചു തേങ്ങയും, പച്ചമുളകും, ജീരകവും, അരച്ച് ചേർത്തു കൊടുക്കാം. വീണ്ടും ഇത് നന്നായിട്ട് തിളച്ച് കുറുകി വരണം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കറിവേപ്പിലയും ചേർത്ത് ഇത് നന്നായി കുറുകി ഒരു പാകത്തിനായി വരുമ്പോൾ ഗ്യാസ് ഓഫ്
ചെയ്യാവുന്നതാണ്.മറ്റൊരു ചീന ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ചു, ചുവന്ന മുളകും, കറിവേപ്പിലയും പൊട്ടിച്ചു ഈ മത്തങ്ങ കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.എങ്ങനെയാണ് തയ്യാറാക്കുന്നത് ചേരുവകൾ എന്തൊക്കെയാണ് എന്ന് അറിയുന്നതിന് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.