Easy pudding using leftover rice

ചോറ് ബാക്കിയായോ ഇനി കളയണ്ട ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! ഒരിക്കലും ബാക്കി വന്ന ചോറ് കൊണ്ട് നിങ്ങൾ ഇങ്ങനെ പരീക്ഷിച്ചിട്ടുണ്ടാവില്ല | Easy pudding using leftover rice

Easy pudding using leftover rice

Easy pudding using leftover rice: ചോറുകൊണ്ട് ഒരു അടിപൊളി കേരമൽ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ ?? മധുരം ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഇഷ്ടപെടും, നമ്മുടെ കുട്ടികൾക്ക് വേണ്ടിയും ഇതാ ഒരു കേരമൽ പുഡ്ഡിംഗ് ഉണ്ടാക്കാം. അതും വെറും ബാക്കി വന്ന ചോറുകൊണ്ട് ആയാലോ… ഇങ്ങനെയൊന്ന് ചെയ്തുനോക്കാം; ആരും കൊതിക്കും സൂപ്പർ രുചിയിൽ. ആദ്യം നമ്മൾ മിക്സിയുടെ ജാറാണ് എടുക്കണം.

1 കപ്പ് ചോറും,മൂന്ന് കോഴിമുട്ടയും, പൊട്ടിച്ച് ഒഴിക്കാം . (ഇവിടെ ഒരു കപ്പ് ചോറിന് വേണ്ടിയാണ് മൂന്നു കോഴിമുട്ട എന്ന് പറയുന്നത് ഒരു കപ്പിനേക്കാൾ കുറവാണ് എങ്കിൽ രണ്ടു കോഴിമുട്ടയോ ഉപയോഗിക്കാം) എന്നിട്ട് ഇതിലേക്ക് പഞ്ചസാര ഒരു ടീസ്പൂൺ, ഏലയ്ക്കാപ്പൊടി 1/4 (നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്ലേയ്വർ യൂസ് ചെയ്യാം) പിന്നെ ഒരു കപ്പ് പാല്. (ഇതിൽ ഒരു കപ്പ് പാൽ എടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യം ഒരു കപ്പ് ചോറ് എടുത്ത്

അതേ അളവ് തന്നെയായിരിക്കണം പാലും എടുക്കേണ്ടത് ). ഇതെല്ലാം കൂടി നമുക്ക് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കാം. എന്നിട്ട് ഇവ അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കണം. ഇതിന് ശേഷം ഒരു പാനിലേക്ക് അര കപ്പ്‌ പഞ്ചസാര കാരമലൈസ് ചെയ്യാൻ എടുക്കാം. ( അതായത് ഇവിടെ ചൂടായ പാനിലേക്ക് പഞ്ചസാര മാത്രം ഇട് മെൽറ്റ് ആക്കി എടുക്കുകയാണ് ചെയ്യേണ്ടത്). ശേഷം അതിലേക്ക് ഒരു 3 ടീസ്പൂൺ വെള്ളമൊഴിച്ച് ചെറിയ

ചൂടിൽ നന്നായി ഷുഗർ സിറപ്പ് ആക്കി എടുക്കണം. ഏത് പാത്രത്തിലാണോ പുഡിങ് സെറ്റ് ചെയ്യുന്നത് ആ പത്രം ആദ്യം എടുകാം.ആ ചൂടോടുകൂടി തയാറാക്കിയ കേരമൽ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം. അപ്പോ അതിൽ ഉണ്ടായ കുമിളകൾ സ്വയമേ പോകുന്നതായിരിക്കും.തുടർന്ന് അത് പാത്രത്തിന്റെ അടിഭാഗത്ത് നന്നായി പരാതി എടുക്കുക. ശേഷം ഉണങ്ങാൻ വയ്ക്കുക. ഉണങ്ങിയോ ഇല്ലയോ എന്നറിയാൻ വേണ്ടി കൈ കൊണ്ട് തൊട്ടു നോക്കാം, അപ്പോൾ കയ്യിൽ ഒട്ടുന്നില്ല എന്ന അവസ്ഥയെങ്കിൽ ഉണങ്ങിയിട്ടുണ്ടായിരിക്കും.ഇതിന് ശേഷം ഒരു അരിപ്പ എടുത്ത് അവിടെ അരിച്ചു വച്ചിരിക്കുന്ന മിക്സർ അതിലേക്ക് ഒഴിച്ച് വെക്കാം. ഇനി നമുക് നന്നായി അടച്ച് വച് നമുക്ക് ആവിയിൽ വേവിക്കാം (ഫോയ്‌ൾപേപ്പർ വച്ചു അമർത്തി മൂടി വെക്കാം).Mums Daily