Easy Potato 5 minute Evening Snack

5 മിനിട്ടിൽ രണ്ടേ രണ്ട് ചേരുവ കൊണ്ട് കിടു ചായക്കടി.!! നാലുമണിക്ക് ഇനി ഇതുമതി | Easy Potato 5 minute Evening Snack

Easy Potato 5 minute Evening Snack

Easy Potato 5 minute Evening Snack: സ്കൂളിൽ നിന്നും ഓടി വരുമ്പോൾ അമ്മേ.. വിശക്കുന്നു എന്ന വിളി കേൾക്കുന്ന വീട്ടമ്മയാണോ നിങ്ങൾ?ചായയ്ക്ക് എന്താ മോളേ കഴിക്കാൻ എന്ന് ചോദിക്കുന്ന അമ്മയുണ്ടോ ഒപ്പം? എപ്പോഴും ഈ ദോശയും പുട്ടും ഉള്ളൂ ചായയുടെ കൂടെ എന്ന പരാതി ആണോ മക്കൾക്ക്? പണ്ട് അമ്മ എന്തെല്ലാം പലഹാരങ്ങൾ ആണ് ഉണ്ടാക്കി തന്നിരുന്നത് എന്ന് ഗദ്ഗദം പറയുന്നുവോ ഭർത്താവ്?

പക്ഷെ നിങ്ങൾ വർക്ക്‌ ഫ്രം ഹോം കാരണം നട്ടം തിരിയുന്നു. നിങ്ങൾക്ക് സമയം കിട്ടുന്നില്ല എന്ന് ഇവർ ആരും ചിന്തിക്കുന്നില്ല അല്ലേ. അങ്ങനെയുള്ള വീട്ടമ്മമാർക്ക് ഉള്ളതാണ് ഈ നാലുമണി പലഹാരം. വെറും രണ്ടേ രണ്ട് ചേരുവ മതി ഈ ഒരു പലഹാരത്തിന്. വളരേ കുറച്ചു സമയവും. ആദ്യം തന്നെ രണ്ട് ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി എടുക്കണം. ഈ പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു സ്മാഷർ വച്ച് നന്നായി ഉടച്ചെടുക്കണം. ഇതിലേക്ക് ഒരു

കപ്പ്‌ അവൽ പൊടിച്ച് ചേർത്ത് കുഴയ്ക്കണം. പൊടിക്കുമ്പോഴേക്കും ഇത് കാല് കപ്പ്‌ അവൾ ആയി മാറും. ഒപ്പം ആവശ്യത്തിന് ഉപ്പും പച്ചമുളകും. മല്ലിയില ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം. ഇതെല്ലാം കൂടി നന്നായി കുഴച്ചതിന് ശേഷം ചെറിയ ഉരുളകളാക്കിയിട്ട് ചപ്പാത്തി പലകയിൽ വച്ച് നീളത്തിൽ ഉരുട്ടണം. ഇത് എങ്ങനെ എന്ന് മനസ്സിലാക്കാൻ വീഡിയോ കാണാം. ഈ ഉരുട്ടി എടുത്തിരിക്കുന്നവ എല്ലാം ഓരോന്ന് ഓരോന്നായി

എണ്ണയിൽ ഇട്ട് വറുത്ത് എടുക്കണം. നല്ല രുചികരമായ നാലു മണി പലഹാരം തയ്യാർ. അപ്പോൾ ഇന്ന് കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോൾ തയ്യാറാക്കി വച്ചോളു. അവർ സന്തോഷത്തോടെ കഴിക്കും. ഈ പലഹാരം ഉണ്ടാക്കാൻ ആവശ്യമുള്ള ചേരുവകളും ഉണ്ടാക്കുന്ന വിധവും അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. Amma Secret Recipes Easy Potato 5 minute Evening Snack

This easy 5-minute potato evening snack is perfect for quick cravings and requires just a few basic ingredients. Boil or microwave a few potatoes, peel and mash them, then mix in chopped onions, green chilies, coriander leaves, salt, chili powder, and a pinch of chaat masala. Shape the mixture into small patties or balls and shallow-fry them in a pan until golden and crispy on both sides. Serve hot with ketchup or chutney for a tasty, satisfying treat that’s ready in minutes—ideal for busy evenings or unexpected guests!

ഇനി ഉള്ളി വറക്കാൻ എണ്ണ വേണ്ട.!! ഇത്രയും കാലം അറിയാതെ പോയല്ലോ.. ഒരു തുള്ളി എണ്ണ ഇല്ലാതെ എത്ര കിലോ സവാളയും വറുത്തു എടുക്കാം!! Onion fry without oil