Easy Onam Sadhya special avial Recipe

അവിയൽ നല്ല പെർഫെക്റ്റ് ആയി ഉണ്ടാക്കാം.!! Viral ആയ അവിയൽ വീഡിയോ ഇതാണ്.. രുചികരമായ സദ്യ സ്പെഷ്യൽ അവിയൽ | Sadhya special avial Recipe

Easy Onam Sadhya special avial Recipe

Sadhya special avial Recipe : അവിയൽ ഉണ്ടാക്കാൻ നമുക്ക് ഇഷ്ട്ടമുള്ള പച്ചക്കറികൾ ഉപയോഗിക്കാം. ഇടത്തരം വലുപ്പമുള്ള 2 മുരിങ്ങക്കായ, 2ക്യാരറ്റ്, 2ചെറിയ പച്ചക്കായ, ഒരു വെള്ളരിയുടെ പകുതി, ഒരു പിടി അച്ചിങ്ങ പയർ, ഒരു മീഡിയം വലുപ്പമുള്ള ഉരുള കിഴങ്ങ്, ഒരു കഷ്ണം ചേന എന്നിവയാണ് പച്ചക്കറികൾ. ഇവ നന്നായി കഴുകി വെക്കുക. ഇനി ഇവ നീണ്ട് മെലിഞ്ഞ കഷണങ്ങളാക്കി മുറിച്ചിടുക.

ഇത് ഇനി ഒരു മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളക് പൊടി,ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പില 3 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇത് അടുപ്പത്തു വെക്കാം. ആദ്യം ഹൈ-മീഡിയം തീയിൽ വെക്കുക. ശേഷം തീ കുറച്ചു വേകുന്നത് വരെ നിൽക്കുക. ഒട്ടും വെള്ളം ചേർക്കാതെ ആണ് പച്ചക്കറികൾ വേവിക്കുന്നത്. ഈ സമയം അരപ്പ് റെഡിയാക്കാം.

ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് കുറച്ചു ജീരകം, കുറച്ചു വെളുത്തുള്ളി, കുറച്ചു ചെറിയുള്ളി, കുറച്ചു പച്ചമുളക്, തേങ്ങ ചിരികിയത്, കുറച്ചു മഞ്ഞൾപൊടി എന്നിവ ചേർത്ത് പതുക്കെ ഒന്ന് ക്രഷ് ചെയ്തെടുക്കുക. പച്ചക്കറി ഇടക്ക് ഇളക്കി കൊടുക്കണം. ഇതിലേക്ക് കുറച്ചു വെള്ളം തളിച്ച് കൊടുക്കണം.പച്ചക്കറി നന്നായി വെന്ത ശേഷം അരപ്പ് ചേർത്ത് ഇളക്കുക.

ഇതിലേക്ക് പുളിക്കാവശ്യമായ തൈര് കൂടി ചേർത്ത് കൊടുക്കുക. തൈര് ചേർത്ത് അധികം വേവിക്കരുത്. ഇനി ഫ്‌ളൈയിം ഓഫ്‌ ചെയ്യുക. ശേഷം കുറച്ചു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. കുറച്ചു നേരം മൂടി വെക്കാം. രുചിയൂറും അവിയൽ റെഡി. കൂടുതൽ അറിയാൻ വീഡിയോ കാണുക. Video Credit : PACHAKAM Sadhya special avial Recipe

Sadhya special Avial is a classic Kerala dish made with a medley of vegetables like raw banana, ash gourd, drumsticks, carrots, and beans, all gently cooked in a coconut-green chili paste and flavored with a touch of cumin. The mixture is then finished with a splash of coconut oil and fresh curry leaves, giving it a rich, earthy aroma. Thick and hearty, Avial is mildly spiced and traditionally served as a key component of a Sadhya feast on banana leaves. Its vibrant colors, creamy texture, and nutritious blend of veggies make it a wholesome, comforting favorite.

എന്നും ദോശയും ഇഡലിയും മടുത്തോ ? എങ്കിൽ പ്രഭാത ഭക്ഷണം ഇനി വേറിട്ട രുചിയിൽ.!! ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത പുത്തൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി