Easy Kozhikodan Chicken Dum Biriyani Recipe

ഇനി ഉള്ളി വാട്ടി സമയം കളയേണ്ട..!! അടിപൊളി കോഴിക്കോടൻ ചിക്കൻ ദം ബിരിയാണി ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Easy Kozhikodan Chicken Dum Biriyani Recipe

Easy Kozhikodan Chicken Dum Biriyani Recipe

Easy Kozhikodan Chicken Dum Biriyani Recipe: ഇതിനുവേണ്ടി ആദ്യമേ വേണ്ടത് മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നന്നായിട്ട് ചതച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനു ശേഷം സവാള നീളത്തിൽ അരിഞ്ഞെടുക്കുക, അത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. സവാളയിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചിക്കൻ മസാല ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക, കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. കഴുകി

വൃത്തിയായി ക്ലീൻ ചെയ്തു വെച്ചിട്ടുള്ള ചിക്കൻ കട്ട് ചെയ്തതും കൂടി ചേർത്തു കൊടുക്കാം. ഇത്രയും ചേർത്ത് അതിനുശേഷം ബിരിയാണി അരി കഴുകി ക്ലീൻ ചെയ്ത് ഒരു 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച്, അണ്ടിപരിപ്പും, മുന്തിരിയും, വറുത്ത് കോരി മാറ്റിവയ്ക്കുക, ശേഷം അതേ നെയ്യിൽ തന്നെ പട്ട, ഗ്രാമ്പു, വഴണ ഇല ചേർത്ത്, നന്നായി വഴറ്റി അതിലേക്ക്

കുതിർത്തു വെച്ചിട്ടുള്ള അരിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. വലിയൊരു പാത്രത്തിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ മിക്സ് അതിലേക്ക് തൈരും ചേർത്ത്, കുരുമുളകുപൊടിയും ചേർത്ത്, വീണ്ടും നന്നായി കൈകൊണ്ട് തിരുമ്മി ചെറിയ തീയിൽ വേകിക്കുക. മുകളിൽ ചോറും ചേർത്ത് ചിക്കൻ മിക്സും ചേർത്ത്, മുകളിലായി

മഞ്ഞ ഫുഡ്‌ കളർ ചേർത്ത് ചോറും ഒപ്പം വറുത്ത സവാളയും, മല്ലിയിലയും, പുതിന ഇലയും മുകളിൽ വറുത്ത അണ്ടിപ്പരിപ്പും, മുന്തിരിയും വിതറി, അടച്ചു വച്ചു വേകിക്കുക. എല്ലാം വെന്തു നന്നായി ഇളക്കി മിക്സ് ചെയ്ത് യോജിപ്പിച്ചു കൊടുത്താൽ വളരെ രുചികരമായ കോഴിക്കോടൻ ബിരിയാണിയുടെ മുകളിലേക്ക് കുറച്ചു നാരങ്ങാനീരും ബിരിയാണി മസാലയും കൂടി വിതറി കൊടുക്കുക. Video Credit : Kuttis Taste and Tips

Kozhikodan Chicken Dum Biriyani is a rich and flavorful Malabar-style biriyani known for its aromatic spices, tender chicken, and perfectly cooked rice. Prepared by marinating chicken in a blend of yogurt, ginger-garlic paste, and traditional spices, it’s layered with ghee-flavored basmati rice, fried onions, mint, and coriander. The biriyani is then sealed and cooked on dum (slow heat) to lock in all the flavors. This easy version captures the authentic taste of Kozhikode and is perfect for special occasions or festive meals, offering a deliciously satisfying experience in every bite.

ആരെയും കൊതിപ്പിക്കും ഈ തൈര് കറി.!! ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ ഇഞ്ചി തൈര്.!! Sadhya Special Injithairu curry Recipe